Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sep 2019 5:58 AM GMT Updated On
date_range 3 Sep 2019 5:58 AM GMTജലപരിധി ഉയർന്നു; മലമ്പുഴ ഡാം ബുധനാഴ്ച തുറക്കും
text_fieldsbookmark_border
പാലക്കാട്: മലമ്പുഴ ഡാമിേലക്ക് ഒഴുകിയെത്തുന്ന ജലത്തിെൻറ അളവ് വര്‍ധിക്കുന്നതിനാല്‍ ഷട്ടറുകൾ ബുധനാഴ്ച രാവിലെ 11 മണിയോടെ തുറക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. ഷട്ടറുകള്‍ മൂന്ന് മുതല്‍ അഞ്ച് സെൻറീ മീറ്റര്‍വരെയാണ് ഉയർത്തുക.
ജലക്രമീകരണത്തിൻെറ ഭാഗമായാണ് ചെറിയതോതില്‍ ജലം തുറന്നുവിടുന്നത്. 113.45 മീറ്റര്‍ വെള്ളമാണ് ഇപ്പോള്‍ ഡാമിലുള്ളത്. പരമാവധി സംഭരണശേഷി 115 മീറ്ററാണെങ്കിലും 1.5 മീറ്റര്‍ താഴെവരെ മാത്രമേ സംഭരിക്കാവൂവെന്ന എന്ന തീരുമാനത്തിൻെറ അടിസ്ഥാനത്തിലാണ് ഷട്ടറുകൾ തുറക്കുന്നത്.
മുകൈ പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപുഴ എന്നീ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story