Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലക്കപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ വിനോദസഞ്ചാരിക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
  • സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടു
മലക്കപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ വിനോദസഞ്ചാരിക്ക് ഗുരുതര പരിക്ക്
cancel
അതിരപ്പിള്ളി: മലക്കപ്പാറയില്‍ വിനോദസഞ്ചാരിക്ക് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു. ആലുവ യു.സി.കോളജ്  വാഴേലിപ്പറമ്പില്‍ അബൂബക്കറിന്‍െറ മകന്‍ സക്കീറിനാണ്(31) പരിക്കേറ്റത്.
ഞായറാഴ്ച രാവിലെ മലക്കപ്പാറയില്‍ ആനക്കയം ഭാഗത്തുവെച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. സക്കീറും സുഹൃത്തുക്കളും വെവ്വേറെ ബൈക്കുകളിലായി ആലുവയില്‍നിന്ന് യാത്ര പുറപ്പെട്ടതായിരുന്നു. ആനക്കയത്ത് റോഡരികില്‍വെച്ച് കാട്ടാനയുടെ മുന്നില്‍പെടുകയായിരുന്നു.
സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടുവെങ്കിലും സക്കീര്‍ കാട്ടാനയുടെ ആക്രമണത്തിന് ഇരയായി.
ആന സക്കീറിന്‍െറ പുറത്ത് മൂന്നുതവണയും കാലില്‍ ഒരു തവണയും ചവിട്ടി. വാരിയെല്ലുകള്‍ തകരുകയും കാലിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത ഇയാളെ  വനപാലകരത്തെി രാവിലെ പത്തോടെ ചാലക്കുടി സെന്‍റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചു.
പ്രഥമ ശുശ്രൂഷക്ക് ശേഷം എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - malakkappara
Next Story