Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലബാർ കലാപം...

മലബാർ കലാപം ബ്രിട്ടീഷ്​ വിരുദ്ധം; ചരിത്രത്തെ വക്രീകരിക്കാൻ ആർ.എസ്​.എസ്​ ശ്രമം -കോടിയേരി

text_fields
bookmark_border
മലബാർ കലാപം ബ്രിട്ടീഷ്​ വിരുദ്ധം; ചരിത്രത്തെ വക്രീകരിക്കാൻ ആർ.എസ്​.എസ്​ ശ്രമം -കോടിയേരി
cancel

കണ്ണൂർ: മലബാർ കലാപം ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടമായിരുന്നുവെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. ചരിത്രത്ത വക്രീകരിക്കാനാണ്​ ആർ.എസ്​.എസ്​ ശ്രമമെന്നും കോടിയേരി ആരോപിച്ചു. അതിനാലാണ്​ അവർ മലബാർ കലാപത്തെ തള്ളിപ്പറയുന്നത്​. സ്വാതന്ത്ര്യസമര പോരാട്ടമായിരുന്നു മലബാർ കലാപമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിലെ പാർട്ടിയിൽ പ്രശ്​നങ്ങളൊന്നുമില്ല. പാർട്ടിയിൽ പ്രശ്​നങ്ങളുണ്ടെന്നത്​ മാധ്യമസൃഷ്​ടി. ആർക്കെങ്കിലും പാർലമെന്‍ററി വ്യാമോഹങ്ങളുണ്ടെങ്കിൽ തിരുത്തും.പാർട്ടിയിൽ ആരെയും താക്കീത്​ ചെയ്​തിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

സംസ്ഥാനസമിതി ചേർന്ന്​ ജില്ലാ സമ്മേളനങ്ങളുടെ തീയതി നിശ്​ചയിക്കും.എറണാകുളത്തായിരിക്കും ആദ്യത്തെ ജില്ലാ സമ്മേളനം നടക്കുക. നായനാർ മ്യൂസിയത്തിന്‍റെ പ്രവർത്തനം ഉടൻ തുടങ്ങും. മുട്ടിൽ മരമുറിയുമായി ബന്ധപ്പെട്ട്​ പുകമറ സൃഷ്​ടിക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnan
News Summary - Malabar riots anti-British; RSS tries to distort history - Kodiyeri
Next Story