മലബാർ സമരം: സി.പി.ഐ സംസ്കാരിക വിഭാഗത്തിൽ അഭിപ്രായഭിന്നത
text_fieldsതൃശൂർ: മലബാർ സമരവുമായി ബന്ധപ്പെട്ട് സി.പി.ഐ സംസ്കാരിക വിഭാഗമായ യുവകലാസാഹിതി നേതാക്കളുടെ പ്രതികരണം വിവാദത്തിൽ. ഇതിനെതിരെ സാംസ്കാരിക പ്രവർത്തകർ രംഗത്തെത്തി. മലബാർ പോരാട്ടം ഹിന്ദുവിരുദ്ധമെന്ന അഭിപ്രായം സി.പി.ഐയുടേതാണോ എന്ന് വ്യക്തമാക്കാൻ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് ആവശ്യപ്പെട്ടു.
യുവകലാസാഹിതി സംസ്ഥാന പ്രസിഡൻറ് ആലങ്കോട് ലീലാകൃഷ്ണനും സെക്രട്ടറി എ.പി. അഹമ്മദും നടത്തിയ വിരുദ്ധ പ്രസ്താവനകളാണ് വിവാദമായത്. കോൺഗ്രസ് അഹിംസാ സമരത്തോട് ഖിലാഫത്ത് സമരത്തെ കൂട്ടിച്ചേർത്തത് അബദ്ധമായിരുന്നുവെന്നും കലാപകാരികളുടെ മനസ്സിൽ തുർക്കി മോഡൽ ഖിലാഫത്ത് മലബാറിൽ സ്ഥാപിക്കാനുള്ള പോരാട്ടമായിരുന്നുവെന്നുമാണ് എ.പി. അഹമ്മദ് പറഞ്ഞത്. എന്നാൽ, വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹിന്ദു വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും 1857ലെ സ്വാതന്ത്ര്യ സമര ശേഷമുണ്ടായ ഏറ്റവും വലിയ പോരാട്ടമാണ് മലബാറിലേതെന്നുമായിരുന്നു ആലങ്കോടിെൻറ നിലപാട്. പഞ്ചാബ് ലഹളയോടും ചൗരിചൗര ലഹളയോടും കാണിച്ച സമീപനമല്ല കോൺഗ്രസ് മലബാർ സമരത്തോട് കാണിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ രണ്ട് പ്രസ്താവനകളും ചരിത്രപരമായി സത്യസന്ധമല്ലെന്ന് ബാലചന്ദ്രൻ വടക്കേടത്ത് പറയുന്നു. പല രീതികളിലും പലയിടങ്ങളിലായി നടന്ന സമരങ്ങളെ യോജിപ്പിക്കാൻ കോൺഗ്രസ് നടത്തിയ പരിശ്രമമാണ് സ്വാതന്ത്ര്യ സമരത്തെ വിജയത്തിലെത്തിച്ചത്. മലബാർ സമരം സ്വാതന്ത്ര്യ സമരത്തിെൻറ ഭാഗം തന്നെയാണ്. അതിൽ ഹിന്ദു-മുസ്ലിം ദ്വന്ദം കാണുന്നവർ ഹിന്ദുവർഗീയതയോട് ചേർന്നുനിൽക്കാൻ ആഗ്രഹിക്കുന്നവരാണ്. ബ്രിട്ടീഷുകാരോട് ചേർന്നുനിന്ന ഹിന്ദുക്കൾ അന്ന് കൊല്ലപ്പെട്ടിട്ടുണ്ടാവാം. വാരിയൻകുന്നത്ത് നടത്തിയ ഏറ്റുമുട്ടലിൽ അവർ കൊല്ലപ്പെട്ടിട്ടുമുണ്ടാവും. അതിനെ ഹിന്ദുവിരുദ്ധമായി ചിത്രീകരിക്കാനാവില്ല.
മതദ്വന്ദങ്ങളെ സ്വാംശീകരിച്ചതായിരുന്നു സ്വാതന്ത്ര്യ സമരം. എല്ലാ മതങ്ങളും സ്വതന്ത്ര സംഘടനകളുണ്ടാക്കി സാമ്രാജ്യത്വത്തിനെതിരെ പോരാടണമെന്ന കോൺഗ്രസ് ആഹ്വാനം മതവിഭാഗങ്ങളിലുമുണ്ടാക്കിയ സ്വാധീനവും പോരാട്ട വീര്യവും കാണാതിരിക്കാനാവില്ല. ഖിലാഫത്തിനെ അതിെൻറ തുടർച്ചയായാണ് കോൺഗ്രസ് കണ്ടത്. അതിനാൽ, സ്വാതന്ത്ര്യ സമരത്തിെൻറ ഭാഗമാണ് മലബാർ സമരമെന്ന മാധവൻ നായരുടെ നിലപാടാണ് ശരി-വടക്കേടത്ത് വിശദീകരിച്ചു.
ഇപ്പോൾ ഈ പ്രശ്നം ഉയർത്തുന്ന സംഘ്പരിവാർ കേരളത്തെ വർഗീയവത്കരിക്കാനും ഹിന്ദുത്വ മനോഭാവം സൃഷ്ടിക്കാനുമുള്ള ശ്രമത്തിലാണ്. ഇതിനോട് ചേർന്നുനിൽക്കും വിധമാണ് യുവകലാസാഹിതിയുടെ പ്രസ്താവന. ചരിത്രവസ്തുതകളെ വികലമാക്കാൻ സി.പി.ഐ നിയന്ത്രണത്തിലുള്ള സാംസ്കാരിക സംഘടന ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

