Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലബാര്‍ മില്‍മ മികച്ച...

മലബാര്‍ മില്‍മ മികച്ച ക്ഷീരസംഘങ്ങളെ തിരഞ്ഞെടുത്തു

text_fields
bookmark_border
മലബാര്‍ മില്‍മ മികച്ച ക്ഷീരസംഘങ്ങളെ തിരഞ്ഞെടുത്തു
cancel

കോ​ഴി​ക്കോ​ട്: മ​ല​ബാ​ര്‍ മി​ല്‍മ ഈ ​വ​ര്‍ഷ​ത്തെ മി​ക​ച്ച ക്ഷീ​ര​സം​ഘ​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ത്തു. വ​യ​നാ​ട് ജി​ല്ല​യി​ലെ ദീ​പ്തി​ഗി​രി ക്ഷീ​ര​സം​ഘം മ​ല​ബാ​ര്‍ മേ​ഖ​ല​യി​ലെ മി​ക​ച്ച ആ​പ്‌​കോ​സ് സം​ഘ​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജി​ല്ല​ത​ല​ത്തി​ലെ മി​ക​ച്ച ആ​പ്‌​കോ​സ് സം​ഘ​ങ്ങ​ളാ​യി ആ​നി​ക്കാ​ടി (കാ​സ​ര്‍കോ​ട്), ക​ടു​ക്കാ​രം (ക​ണ്ണൂ​ര്‍), ദീ​പ്തി​ഗി​രി (വ​യ​നാ​ട്), കൊ​ഴു​ക്ക​ല്ലൂ​ര്‍ (കോ​ഴി​ക്കോ​ട്), കൊ​റ​ത്തി​ത്തൊ​ടി​ക (മ​ല​പ്പു​റം), ആ​ർ.​വി.​പി പു​തൂ​ര്‍ (പാ​ല​ക്കാ​ട്) എ​ന്നി​വ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മ​ല​ബാ​ര്‍ മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള മി​ക​ച്ച ബി.​എം.​സി (ബ​ള്‍ക്ക് മി​ല്‍ക്ക് കൂ​ള​ര്‍) സം​ഘ​മാ​യി വ​യ​നാ​ട് ജി​ല്ല​യി​ലെ ക​ല്ലോ​ടി ക്ഷീ​ര​സം​ഘം തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മാ​ണി​യാ​ട്ട് (കാ​സ​ര്‍കോ​ട്), കു​ടി​യാ​ന്മ​ല (ക​ണ്ണൂ​ര്‍), ക​ല്ലോ​ടി (വ​യ​നാ​ട്), കാ​വി​ലും​പാ​റ (കോ​ഴി​ക്കോ​ട്), വ​ട്ട​പ്പാ​ടം (മ​ല​പ്പു​റം), മേ​ട്ടു​ക്ക​ട (പാ​ല​ക്കാ​ട്) എ​ന്നി​വ​യാ​ണ് ജി​ല്ല​ത​ല​ത്തി​ല്‍ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബി.​എം.​സി സം​ഘ​ങ്ങ​ള്‍. മി​ക​ച്ച ഗു​ണ​നി​ല​വാ​ര​മു​ള്ള പാ​ല്‍ സം​ഭ​രി​ക്കു​ന്ന സം​ഘ​മാ​യി പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ എ​ണ്ണ​പ്പാ​ടം ക്ഷീ​ര​സം​ഘം തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​ട​നാ​ട് (കാ​സ​ര്‍കോ​ട്), കാ​ര്‍ത്തി​ക​പു​രം (ക​ണ്ണൂ​ര്‍), പ​ന​വ​ല്ലി (വ​യ​നാ​ട്), മു​ത്തോ​റ്റി​ക്ക​ല്‍ (കോ​ഴി​ക്കോ​ട്), അ​ത്താ​ണി (മ​ല​പ്പു​റം), എ​ണ്ണ​പ്പാ​ടം (പാ​ല​ക്കാ​ട്) എ​ന്നി​വ​യാ​ണ് ജി​ല്ല​ത​ല​ത്തി​ല്‍ മി​ക​ച്ച ഗു​ണ​നി​ല​വാ​ര​മു​ള്ള പാ​ല്‍ സം​ഭ​രി​ക്കു​ന്ന സം​ഘ​ങ്ങ​ളാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

പ്ര​തി​ദി​നം 500 ലി​റ്റ​റി​ന്​ മു​ക​ളി​ല്‍ പാ​ല്‍ സം​ഭ​രി​ക്കു​ന്ന ക്ഷീ​ര​സം​ഘ​ങ്ങ​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മി​ല്‍മ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ വി​റ്റ മേ​ഖ​ല​ത​ല​ത്തി​ലു​ള്ള ക്ഷീ​ര സം​ഘ​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഓ​മ​ശ്ശേ​രി ക്ഷീ​ര​സം​ഘം തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജി​ല്ല​ത​ല​ത്തി​ല്‍ ഓ​ലാ​ട്ട് (കാ​സ​ര്‍കോ​ട്), ചെ​ടി​ക്കു​ളം (ക​ണ്ണൂ​ര്‍), തേ​നേ​രി (വ​യ​നാ​ട്), ഓ​മ​ശ്ശേ​രി (കോ​ഴി​ക്കോ​ട്), എ​മ​ങ്ങാ​ട് (മ​ല​പ്പു​റം), അ​ഞ്ചു​മൂ​ര്‍ത്തി (പാ​ല​ക്കാ​ട്) എ​ന്നീ സം​ഘ​ങ്ങ​ളാ​ണ് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

പ്ര​തി​ദി​നം 500 ലി​റ്റ​റി​ല്‍ കു​റ​വ് പാ​ല്‍ സം​ഭ​രി​ക്കു​ന്ന ക്ഷീ​ര സം​ഘ​ങ്ങ​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മി​ല്‍മ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ വി​റ്റ​ഴി​ച്ച മേ​ഖ​ല​ത​ല​ത്തി​ലു​ള്ള ക്ഷീ​ര​സം​ഘ​മാ​യി പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പൊ​റ്റ​ശ്ശേ​രി ക്ഷീ​ര​സം​ഘം തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജി​ല്ല​ത​ല​ത്തി​ല്‍ കു​ഞ്ച​ത്തൂ​ര്‍ (കാ​സ​ര്‍കോ​ട്), ആ​വി​ലാ​ട് (ക​ണ്ണൂ​ര്‍), കാ​പ്പി​ക്ക​ളം (വ​യ​നാ​ട്), ക​രു​വ​ണ്ണൂ​ര്‍ (കോ​ഴി​ക്കോ​ട്), കാ​ര​ക്കോ​ട് (മ​ല​പ്പു​റം), പൊ​റ്റ​ശ്ശേ​രി (പാ​ല​ക്കാ​ട്) എ​ന്നീ ക്ഷീ​ര​സം​ഘ​ങ്ങ​ളും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dairy groupsMalabar Milma
News Summary - Malabar Milma selected the best dairy groups
Next Story