Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മലബാർ എക്​സ്​പ്രസിൽ തീപിടിത്തം; യാത്രക്കാർ സുരക്ഷിതർ
cancel
Homechevron_rightNewschevron_rightKeralachevron_rightമലബാർ എക്​സ്​പ്രസിൽ...

മലബാർ എക്​സ്​പ്രസിൽ തീപിടിത്തം; യാത്രക്കാർ സുരക്ഷിതർ

text_fields
bookmark_border

തിരുവനന്തപുരം: മംഗലാപുരം - തിരുവനന്തപുരം മലബാർ എക്​സ്​പ്രസിന്‍റെ ഫ്രണ്ട്​ ലഗേജ്​ വാനിൽ തീപിടിത്തം. ഞായറാഴ്ച രാവിലെ ഏഴേ മു​ക്കാലോടെയാണ്​ തീപിടിച്ചത്​.


തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്​ വർക്കലക്ക്​ സമീപം യാത്രക്കാർ ചെയിൻ വലിച്ചു നിർത്തുകയായിരുന്നു. തീ അണച്ചതിനാൽ വൻദുരന്തം ഒഴിവായി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

യാത്രക്കാരാണ്​ പുക ഉയരുന്നത്​ ആദ്യം കാണുന്നത്​. പിന്നീട്​ റെയിൽവേ ഉദ്യോഗസ്​ഥരെ വിവരം അറിയിക്കുകയായിരുന്നു. അരമണിക്കൂറിനുള്ളിൽ തീയണച്ചു. തീപിടിച്ച ബോഗി മറ്റ്​ കോച്ചുകളിൽനിന്ന്​ വേർപ്പെടുത്തി.

തീ അണച്ചതോടെ ട്രെയിൻ യാത്ര പുനരാരംഭിച്ചു. തീപിടിത്തമുണ്ടായ പാർസൽ ബോഗിയിലെ ബൈക്കുകൾ ഉരസിയുണ്ടായ തീ​െപ്പാരിയിൽനിന്നാണ്​ തീപിടിച്ചതെന്നാണ്​ പ്രാഥമിക നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firemalabar express
Next Story