Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലബാർ വിദ്യാഭ്യാസ...

മലബാർ വിദ്യാഭ്യാസ പ്രതിസന്ധിക്ക് ശാശ്വതപരിഹാരം വേണമെന്ന്​ സാമൂഹികപ്രവർത്തകർ

text_fields
bookmark_border
മലബാർ വിദ്യാഭ്യാസ പ്രതിസന്ധിക്ക് ശാശ്വതപരിഹാരം വേണമെന്ന്​ സാമൂഹികപ്രവർത്തകർ
cancel

തി​രു​വ​ന​ന്ത​പു​രം: മ​ല​ബാ​ർ വി​ദ്യാ​ഭ്യാ​സ പ്ര​തി​സ​ന്ധി​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ഗ​വ./​എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ പു​തി​യ ബാ​ച്ചു​ക​ളും സ്കൂ​ളു​ക​ളും അ​നു​വ​ദി​ക്ക​ണ​മെ​ന്നും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ർ സം​യു​ക്ത പ്ര​സ്​​താ​വ​ന​യി​ൽ സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

മ​ല​ബാ​റി​ലെ വി​ദ്യാ​ഭ്യാ​സ വി​വേ​ച​ന പ്ര​ശ്നം ഉ​ന്ന​യി​ക്കു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ലെ​ല്ലാം താ​ൽ​ക്കാ​ലി​ക​മാ​യ സീ​റ്റ് വ​ർ​ധ​ന​യെ​ന്ന പ​രി​ഹാ​ര​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കാ​റു​ള്ള​ത്. പ്ര​വേ​ശ​ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​വ​സാ​നി​ച്ച ശേ​ഷം തെ​ക്ക​ൻ​കേ​ര​ള​ത്തി​ലെ ബാ​ക്കി വ​രു​ന്ന ബാ​ച്ചു​ക​ൾ ക്ര​മീ​ക​രി​ക്കു​ന്ന താ​ൽ​ക്കാ​ലി​ക ന​ട​പ​ടി​ക​ളും ക​ഴി​ഞ്ഞ​വ​ർ​ഷം ന​ട​പ്പാ​ക്കി​യി​രു​ന്നു. ഇ​ത് ര​ണ്ടും സ്ഥാ​യി​യാ​യ​തോ ശാ​സ്ത്രീ​യ​മോ ആ​യ പ​രി​ഹാ​ര​മ​ല്ല. സ്ഥി​ര​പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ൽ പു​തി​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ബാ​ച്ചു​ക​ൾ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്ക​ണം. 

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യാ​യി അ​പ്ഗ്രേ​ഡ് ചെ​യ്യാ​ത്ത ഒ​ട്ട​നേ​കം ഹൈ​സ്‌​കൂ​ളു​ക​ൾ ഇ​പ്പോ​ഴും മ​ല​ബാ​ർ ജി​ല്ല​ക​ളി​ലു​ണ്ട്. അ​വ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക​ളാ​യി അ​പ്ഗ്രേ​ഡ് ചെ​യ്യാ​ൻ സ​ർ​ക്കാ​ർ സ​ന്ന​ദ്ധ​മാ​ക​ണം. പു​റ​മെ, പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കു​ന്ന ഒ​രു ഗ​വ​ൺ​മ​െൻറ് എ​ന്ന നി​ല​യി​ൽ ഗ​വ​ൺ​മ​െൻറ് - എ​യ്​​ഡ​ഡ് മേ​ഖ​ല​യി​ൽ പു​തി​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ൾ അ​നു​വ​ദി​ക്കാ​നും സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ഗ്രോ ​വാ​സു, ഹ​മീ​ദ് വാ​ണി​യ​മ്പ​ലം, കെ. ​അം​ബു​ജാ​ക്ഷ​ൻ, മൂ​വാ​റ്റു​പു​ഴ അ​ഷ്‌​റ​ഫ് മൗ​ല​വി, സ​ജി കൊ​ല്ലം, കെ.​കെ. ര​മ, പി. ​മു​ജീ​ബ് റ​ഹ്മാ​ൻ, കെ.​കെ. ബാ​ബു​രാ​ജ്, സി.​കെ. അ​ബ്​​ദു​ൽ അ​സീ​സ് തു​ട​ങ്ങി​യ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
TAGS:education malabar school 
News Summary - malabar education issue-kerala news
Next Story