ക്ഷേത്ര ട്രസ്റ്റിമാരുടെ അധികാരങ്ങൾ നിയന്ത്രിക്കണെമന്ന് സമിതി ശിപാർശ
text_fieldsകോഴിക്കോട്: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പാരമ്പര്യ-പാരമ്പര്യേതര ട്രസ്റ്റിമാരുടെ അധികാരങ്ങൾ നിയന്ത്രിക്കണെമന്ന് സർക്കാർ നിയോഗിച്ച സമിതിയുടെ ശിപാർശ. ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട അധികാരം മാത്രം ട്രസ്റ്റിമാരിൽ നിലനിർത്തിയാൽ മതിയെന്നും മൂന്നംഗ സമിതി സമർപ്പിച്ച റിപ്പോർട്ട് ശിപാർശ ചെയ്യുന്നു. അഡ്വ. കെ. ഗോപാലകൃഷ്ണൻ, സി. മോഹനൻ, അഡ്വ. എ. വേണുഗോപാലൻ എന്നിവരടങ്ങിയ സമിതിയാണ് ആറു മാസത്തെ പഠനത്തിനുശേഷം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് റിപ്പോർട്ട് കൈമാറിയത്.
1951ൽ, കേരളപ്പിറവിക്ക് മുമ്പ് നിലവിൽ വന്ന തമിഴ്നാട് ആക്ട് പ്രകാരമാണ് മലബാർ ദേവസ്വം ബോർഡിെൻറ പ്രവർത്തനം. മലബാർ പ്രദേശം മദ്രാസ് പ്രസിഡൻസിക്ക് കീഴിലായതിനാലാണ് തമിഴ്നാട്ടിലെ നിയമത്തിന് കീഴിലായത്. ഉദ്യോഗസ്ഥർക്കും ട്രസ്റ്റികൾക്കും പ്രാധാന്യമുള്ള ഇൗ രീതി മാറ്റി ജനാധിപത്യ സംവിധാനം നടപ്പാക്കണെമന്ന് സമിതി ശിപാർശ ചെയ്തു. ’51ലെ നിയമം സമഗ്രമായി ഭേദഗതി ചെയ്യണെമന്നും സമിതി ചൂണ്ടിക്കാട്ടുന്നു.
പ്രധാന ശിപാർശകൾ
•ക്ഷേത്രഭരണം മലബാർ ദേവസ്വം ബോർഡിെൻറ സമ്പൂർണ നിയന്ത്രണത്തിലായിരിക്കണം. വരുമാനം ട്രസ്റ്റിമാർ കൈകാര്യം ചെയ്യാതെ ബോർഡിന് െകെമാറണം.
•ആചാരാനുഷ്ഠാനവുമായി ബന്ധപ്പെട്ട ജോലികൾക്ക് ഉൗരാളന്മാർക്കും ട്രസ്റ്റികൾക്കും നിശ്ചിത തുക ഒാണറേറിയം നൽകണം.
•ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകണം. ക്ഷേത്രങ്ങളുടെ വകയുള്ള ശമ്പളവിഹിതം പലപ്പോഴും കിട്ടാറില്ല.
•പാട്ടത്തിന് കൊടുത്തശേഷം അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരിച്ചുപിടിക്കാനായി ജുഡീഷ്യൽ ട്രൈബ്യൂണൽ രൂപവത്കരിക്കണം. മലപ്പുറത്തെ പന്തല്ലൂർ ക്ഷേത്രത്തിെൻറ 600 ഏക്കർ ഭൂമിയടക്കമുള്ളവ ചില പ്രമുഖരുടെ കൈകളിലാണ്.
മുമ്പ് ക്ഷേത്രം വകയായിരുന്ന കാടുകളിൽ നിന്നുള്ള നിശ്ചിത വരുമാനം ക്ഷേത്രങ്ങൾക്ക് നൽകാെമന്ന ഉറപ്പ് പാലിക്കണം.
•േക്ഷത്ര ജീർണോദ്ധാരണത്തിനായി േദവസ്വം ബോർഡ് എൻജിനീയറിങ് വിഭാഗവും കണക്ക് പരിശോധിക്കാൻ അക്കൗണ്ടൻറ് വിഭാഗവും രൂപവത്കരിക്കണം.
• നിയമനത്തിലെ അഴിമതി അവസാനിപ്പിക്കാൻ ദേവസ്വം റിക്രൂട്ട്മെൻറ് േബാർഡ് വേണം. നിലവിൽ നിയമനത്തിൽ അഴിമതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
