Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലബാർ സിമൻറ്​സ്​...

മലബാർ സിമൻറ്​സ്​ എം.ഡിയെ മാറ്റി

text_fields
bookmark_border
മലബാർ സിമൻറ്​സ്​ എം.ഡിയെ മാറ്റി
cancel

കൊ​ച്ചി: സി​മ​ൻ​റ്​ വി​ല നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്​​ത​മാ​യി ഉ​യ​രു​ന്ന​തി​നി​ടെ മ​ല​ബാ​ർ സി​മ​ൻ​റ്​​സി​​​​െൻറ എം.​ഡി​യെ മാ​റ്റി. ല​ക്ഷ്യ​മി​ട്ട വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ​ല​തും നി​ർ​ണാ​യ​ക​ഘ​ട്ട​ത്തി​ൽ എ​ത്തി നി​ൽ​ക്കെ​യാ​ണ്​ പ്ര​ത്യേ​കി​ച്ച്​ കാ​ര​ണ​മൊ​ന്നു​മി​ല്ലാ​തെ എം.​ഡി വി.​ബി. രാ​മ​ച​ന്ദ്ര​ൻ​നാ​യ​രെ ചു​മ​ത​ല​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​ത്.

വി​ജി​ല​ൻ​സ്​ കേ​സി​ൽ പ്ര​തി​യാ​യ എം.​ഡി​യെ കോ​ട​തി ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യ​പ്പോ​ൾ മാ​ത്രം മാ​റ്റാ​ൻ ത​യാ​റാ​യ സ്​​ഥാ​ന​ത്താ​ണ്​ പ​രാ​തി​ക​ളൊ​ന്നും ഇ​ല്ലാ​ത്ത എം.​ഡി​യു​ടെ പെ​െ​ട്ട​ന്നു​ള്ള സ്​​ഥാ​ന​ച​ല​നം. രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ മ​ല​ബാ​ർ സി​മ​ൻ​റ്​​സി​ന്​ പു​റ​മെ ട്രാ​വ​ൻ​കൂ​ർ സി​മ​ൻ​റ്​​സി​​​െൻറ സി.​എം.​ഡി കൂ​ടി​യാ​ണ്. മ​ല​ബാ​ർ സി​മ​ൻ​റ്​​സി​ന്​ പു​തി​യ എം.​ഡി​യെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.

ജ​ന​റ​ൽ മാ​നേ​ജ​ർ​ക്കാ​ണ്​​ ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്​. വൈ​റ്റ്​ സി​മ​ൻ​റ്​ നി​ർ​മി​ക്കു​ന്ന ട്രാ​വ​ൻ​കൂ​ർ സി​മ​ൻ​റ്​​സി​ൽ നി​ന്ന്​ ഗ്രേ ​സി​മ​ൻ​റ്​ നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി​യും കൊ​ച്ചി​ൻ പോ​ർ​ട്ടി​ൽ ഗ്രൈ​ൻ​ഡി​ങ്​ യൂ​നി​റ്റ്​ സ്​​ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി​യും പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ മാ​റ്റം ര​ണ്ട്​ പ​ദ്ധ​തി​ക​ളെ​യും എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalabar cementsmalayalam news
News Summary - malabar cements- kerala news
Next Story