Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലബാർ സിമൻറ്സ് ഫയൽ...

മലബാർ സിമൻറ്സ് ഫയൽ കാണാതായ സംഭവം: കോർട്ട് ഓഫിസർക്കെതിരെ നടപടി

text_fields
bookmark_border
മലബാർ സിമൻറ്സ് ഫയൽ കാണാതായ സംഭവം: കോർട്ട് ഓഫിസർക്കെതിരെ നടപടി
cancel

കൊ​ച്ചി: മ​ല​ബാ​ർ സി​മ​ൻ​റ്​​സ്​ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ഫ​യ​ലു​ക​ൾ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ കോ​ർ​ട്ട് ഓ​ഫി​സ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ഹൈ​കോ​ട​തി വി​ജി​ല​ൻ​സ് ര​ജി​സ്ട്രാ​ർ ന​ട​പ​ടി ശി​പാ​ർ​ശ ചെ​യ്യു​ന്ന റി​പ്പോ​ർ​ട്ട് ചീ​ഫ് ജ​സ്‌​റ്റി​സി​ന് സ​മ​ർ​പ്പി​ച്ചു. കേ​സ് ഫ​യ​ലു​ക​ൾ കാ​ണാ​താ​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ജൂ​ൺ 18നാ​ണ് ജ​സ്​​റ്റി​സ് ബി. ​സു​ധീ​ന്ദ്ര​കു​മാ​ർ വി​ജി​ല​ൻ​സ് ര​ജി​സ്ട്രാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ഇ​ത​നു​സ​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ 2016ലാ​ണ് ഫ​യ​ൽ കാ​ണാ​താ​യ​തെ​ന്ന് വ്യ​ക്​​ത​മാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​ക്കാ​ല​ത്ത് കേ​സ് പ​രി​ഗ​ണി​ച്ചി​രു​ന്ന കോ​ട​തി​യി​ലെ കോ​ർ​ട്ട് ഒാ​ഫി​സ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ ചെ​യ്ത് വി​ജി​ല​ൻ​സ് ര​ജി​സ്ട്രാ​ർ ചീ​ഫ് ജ​സ്​​റ്റി​സി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. കോ​ട​തി​യി​ലെ​ത്തു​ന്ന കേ​സ് ഫ​യ​ലി​​െൻറ ചു​മ​ത​ല അ​ത​ത് കോ​ർ​ട്ട് ഒാ​ഫി​സ​ർ​മാ​ർ​ക്കാ​ണ്. കോ​ർ​ട്ട് ഒാ​ഫി​സ​ർ​ക്കെ​തി​രാ​യ ന​ട​പ​ടി ചീ​ഫ് ജ​സ്​​റ്റി​സ് തീ​രു​മാ​നി​ക്കും. 

മ​ല​ബാ​ർ സി​മ​ൻ​റ്​​സി​ലെ അ​ഴി​മ​തി​ക്കേ​സു​ക​ൾ സി.​ബി.​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒാ​ൾ കേ​ര​ള ആ​ൻ​റി ക​റ​പ്ഷ​ൻ ആ​ൻ​ഡ് ഹ്യൂ​മ​ൻ റൈ​റ്റ്സ് പ്രൊ​ട്ട​ക്​​ഷ​ൻ കൗ​ൺ​സി​ൽ, ജോ​യ് കൈ​താ​രം എ​ന്നി​വ​ർ ന​ൽ​കി​യ ഹ​ര​ജി​ക​ളു​ടെ​യും തൃ​ശൂ​ർ വി​ജി​ല​ൻ​സ് കോ​ട​തി​യി​ലെ അ​ഴി​മ​തി​ക്കേ​സു​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​തി​നെ​തി​രാ​യ ഹ​ര​ജി​യു‌​ടെ​യും ഫ​യ​ലു​ക​ളാ​ണ് കാ​ണാ​താ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalabar cementsmalayalam news
News Summary - malabar cements-kerala news
Next Story