മലബാര്‍ സിമന്‍റ്സിലെ പ്രതിസന്ധി: പരിഹാരം തേടി വ്യവസായമന്ത്രി ഇന്നെത്തും
text_fieldsപാലക്കാട്: ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ മനഃപൂര്‍വമുള്ള അനാസ്ഥ മൂലം വാളയാറിലെ മലബാര്‍ സിമന്‍റ്സ് ഫാക്ടറിയിലുണ്ടായ ഉല്‍പാദന പ്രതിസന്ധി പരിഹരിക്കാന്‍ പോംവഴി തേടി വ്യവസായമന്ത്രി ഇ.പി. ജയരാജനും പ്രധാന ഉദ്യോഗസ്ഥരും വ്യാഴാഴ്ച സ്ഥാപനത്തിലത്തെും. വിജിലന്‍സ് കേസില്‍ കുടുങ്ങിയിട്ടും സ്ഥാപനത്തിലെ താക്കോല്‍ സ്ഥാനത്ത് ഉദ്യോഗസ്ഥര്‍ തുടരുന്ന കാര്യമടക്കം ചര്‍ച്ചാവിഷയമാകുമെന്നാണ് സൂചന. അംഗീകൃത ട്രേഡ് യൂനിയന്‍ പ്രതിനിധികളുമായി മന്ത്രി ചര്‍ച്ച നടത്തും. കഴിഞ്ഞദിവസം സര്‍ക്കാര്‍ നിയമിച്ച പുതിയ മാനേജിങ് ഡയറക്ടര്‍ വി.ബി. രാമചന്ദ്രന്‍ നായര്‍ വ്യാഴാഴ്ച ചുമതലയേല്‍ക്കുമെന്നാണ് വിവരം.
വിജിലന്‍സ് കേസില്‍ അറസ്റ്റിലായതിനെതുടര്‍ന്ന് മുന്‍ എം.ഡി കെ. പത്മകുമാറിനെ നീക്കിയതിനുശേഷം സ്ഥാപനത്തിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ വിജിലന്‍സിനെതിരെയുള്ള അമര്‍ഷം ജോലിയില്‍ പ്രകടിപ്പിക്കുന്നുണ്ടെന്നാണ് യൂനിയനുകളുടെ വിലയിരുത്തല്‍. മതിയായ അസംസ്കൃത സാധനങ്ങളൊന്നും സ്ഥാപനത്തിലില്ലാത്ത അവസ്ഥയാണ്. ഉല്‍പാദനം പാടെ നിലച്ചിരിക്കുകയാണ്.
കാര്യക്ഷമത പ്രകടിപ്പിക്കാത്ത ഉദ്യോഗസ്ഥരുടെ നിലപാട് മൂലമുള്ള പ്രതിസന്ധിയാണ് നിലവിലുള്ളതെന്ന കാര്യം വ്യവസായമന്ത്രിയെ അറിയിച്ചിട്ടുണ്ടത്രെ.
അസംസ്കൃത വസ്തു ലഭ്യമാക്കാത്തത് മൂലമുള്ള ഉല്‍പാദന പ്രതിസന്ധി മാത്രമാണ് ഫാക്ടറിയിലുള്ളത്. അഴിമതിക്ക് കുപ്രസിദ്ധിയാര്‍ജിച്ച ഫാക്ടറിയില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണം പ്രതിസന്ധിയുടെ യഥാര്‍ഥ കാരണമായി മാറിയത് അടുത്തകാലത്താണ്. വിജിലന്‍സിനോടുള്ള ഉദ്യോഗസ്ഥരുടെ അമര്‍ഷമാണ് അസംസ്കൃത വസ്തു ഇല്ലാത്തതിന് കാരണം.
മന്ത്രിയുടെ സന്ദര്‍ശനത്തോടെ ഈ അവസ്ഥ മാറുമെന്നാണ് ഭരണപക്ഷ യൂനിയനുകളുടെ കണക്കുകൂട്ടല്‍. വിജിലന്‍സ് കേസില്‍ പ്രതികളായവര്‍ ഇപ്പോഴും പ്രധാനതസ്തികകളില്‍ തുടരുന്നുണ്ട്. ഇവര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കാന്‍ മടിക്കുകയാണ്. ഫാക്ടറി സ്ഥിതി ചെയ്യുന്ന മലമ്പുഴയിലെ എം.എല്‍.എ കൂടിയായ വി.എസ്. അച്യുതാനന്ദന്‍തന്നെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ഹൈകോടതി ഇടപെടലിനെ തുടര്‍ന്ന്, വിജിലന്‍സ് അഞ്ച് കേസുകളാണ് എടുത്തത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സിന്‍െറ മുന്‍ ചെയര്‍മാനാണ് സിമന്‍റ്സിലെ പുതിയ എം.ഡിയായി ചുമതലയേല്‍ക്കുന്ന രാമചന്ദ്രന്‍ നായര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
