Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലബാർ സിമൻറ്സ് അഴിമതി:...

മലബാർ സിമൻറ്സ് അഴിമതി: മുംബൈ കമ്പനിയുടെ സ്വത്ത് കണ്ടുകെട്ടി

text_fields
bookmark_border
malabar-cements-010819.jpg
cancel

കൊച്ചി: മലബാർ സിമൻറ്സ് അഴിമതിക്കേസിൽ മുംബൈ കമ്പനിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മ​െൻറ് സംഘം കണ്ടുകെട്ടി. കേന്ദ്ര ഭരണ പ്രദേശമായ ദാമനിലെ റിഷി ടെക്ടെക്സി​െൻറ ഓഫിസിലാണ് നോട്ടീസ് പതിച്ചത്. ഓഫിസ് കെട്ടിടവും അത് സ്ഥിതി ചെയ്യുന്ന രണ്ടര ഏക്കർ സ്ഥലവും പിടിച്ചെടുത്തു. കോഴിക്കോട്ട്​ നിന്നുള്ള എൻഫോഴ്​സ്​മ​െൻറ്​​ ഉദ്യോഗസ്ഥർ ദാമനിലെത്തി ഓഫിസ് ഏറ്റെടുത്തതായി അറിയിച്ച് ബോർഡ് സ്ഥാപിക്കുകയായിരുന്നു. ഏകദേശം 67 ലക്ഷം രൂപ മൂല്യമുള്ള വസ്തുക്കളാണിതെന്ന് കണക്കാക്കുന്നു.

2003-08 കാലത്ത് മലബാർ സിമൻറ്സിലേക്ക് ചാക്ക് ഇറക്കുമതി ചെയ്തിരുന്നത് റിഷി ടെക്ടെക്സിൽനിന്നായിരുന്നു. ചാക്ക് ഇറക്കുമതിയിൽ വ്യവസായി വി.എം. രാധാകൃഷ്ണനും ഉദ്യോഗസ്ഥരും ചേർന്ന് അഴിമതി നടത്തിയതായി നേരത്തേ വിജിലൻസ് കണ്ടെത്തിയിരുന്നു. നാലരക്കോടിയുടെ അഴിമതിയിൽ മൂന്നരക്കോടിയും ലഭിച്ചത് രാധാകൃഷ്ണനായിരു​െന്നന്നായിരുന്നു നിഗമനം. ഇതി​െൻറ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മ​െൻറി​െൻറ തുടർനടപടി. കണ്ടുകെട്ടാനുള്ള ശിപാർശ അംഗീകരിച്ച് ഡൽഹി അതോറിറ്റി തുടർനടപടികൾക്ക് നിർദേശം നൽകിയതോടെയാണ്​ ഉദ്യോഗസ്ഥർ ദാമനിലെത്തിയത്.

മലബാർ സിമൻറ്സ് അഴിമതിയിൽ രാധാകൃഷ്ണ​​െൻറ 23 കോടിയുടെ ആസ്തികൾ കണ്ടുകെട്ടി ഉത്തരവിറക്കിയിരുന്നെങ്കിലും ഹൈകോടതി സ്​റ്റേ ചെയ്തിരുന്നു. റിഷി ടെക്ടെക്സ് കണ്ടുകെട്ടിയത് ചൂണ്ടിക്കാട്ടി കോടതിയിലേക്ക് വീണ്ടും നീങ്ങാനൊരുങ്ങുകയാണ് എൻഫോഴ്സ്മ​െൻറ് ഡയറക്ടറേറ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalabar cementsmalayalam news
News Summary - malabar cement scam -kerala news
Next Story