Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മക്കരപ്പറമ്പില്‍  ലോറി തോട്ടിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്

text_fields
bookmark_border
മക്കരപ്പറമ്പില്‍  ലോറി തോട്ടിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്
cancel

മക്കരപ്പറമ്പ്: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ മക്കരപ്പറമ്പ് ടെലഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപം ചരക്ക് ലോറി തോട്ടിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ക്ക് നിസാര പരിക്കേറ്റു. 

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. സേലത്തു നിന്നും ശര്‍ക്കര ലോഡുമായി മലപ്പുറം ഭാഗത്ത് വിതരണത്തിന് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. എതിര്‍ ദിശയില്‍ വന്ന കെ.എസ് ആര്‍.ടി.സി ബസിന് വശം മാറികൊടുക്കുന്നതിനിടയിലാണ്​ അപകടം. പാലം വളരെ വീതികുറഞ്ഞതായതുകൊണ്ട് ഈ ഭാഗത്ത് അപകടങ്ങള്‍ പതിവാണ്. പരിക്കേറ്റ തമിഴനാട് സ്വദേശികളായ ഡ്രൈവറെയും സഹായിയെയും ചികിത്​സ നല്‍കി വിട്ടയച്ചു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Makkarapparambu Accident - Kerala News
Next Story