കോടതി വിധികൾ അവഗണിച്ച് ആർ.എസ്.എസ് വിധേയരെ വി.സിമാരാക്കുന്നു, ഗവർണറുടേത് ഏകപക്ഷീയ തീരുമാനം - മന്ത്രി ആർ. ബിന്ദു
text_fieldsതൃശൂർ: വൈസ് ചാൻസലർ നിയമനം ഗവർണറുടെ ഏകപക്ഷീയ തീരുമാനമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കോടതി വിധികൾ അവഗണിച്ച് ആർ.എസ്.എസ് വിധേയരെ വി.സിമാരാക്കുകയാണ് ഗവർണർ ചെയ്യുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
സർവകലാശാലകളിൽ സർക്കാരിന് റോളില്ലെന്ന് വരുത്തുകയാണ് ചെയ്യുന്നത്. സർക്കാർ നിർദേശമാണ് ഗവർണർമാർ പാലിക്കാറുള്ളത്. അക്കാദമിക് യോഗ്യതയുള്ളവരാണ് വി.സിമാർ ആകേണ്ടത്.
സംഭവത്തിൽ സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. ഗവർണർക്ക് കത്ത് നൽകുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ നൽകിയ പട്ടികയിൽ നിന്നുതന്നെ വി.സിയെ നിയമിക്കണമെന്നും ബിന്ദു പറഞ്ഞു.
കേരള സർവകലാശാല വി.സി ജനാധിപത്യ മര്യാദ കാണിക്കണം. കേരള സർവകലാശാല വിഷയത്തിൽ മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ ചർച്ച നടത്തി സമവായത്തിൽ എത്തിയതായിരുന്നു. അടുത്ത ദിവസം തന്നെ ചാൻസലർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. രജിസ്‌ട്രാർക്കുളള സർക്കാരിന്റെ പിന്തുണ തുടരുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

