മേക്കപ് ആർട്ടിസ്റ്റിനെ ആക്രമിച്ച സംഭവം: പ്രതി പിടിയിൽ
text_fieldsതലയോലപ്പറമ്പ്: സിനിമ ഷൂട്ടിങ് സെറ്റിൽ മേക്കപ് ആർട്ടിസ്റ്റിനെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ. കുലശേഖരമംഗലം ശാരദാമഠം ഭാഗത്ത് സപ്തസ്വര നിവാസിൽ ധനുഷ് ഡാർവിനെയാണ് (27) തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം മണിശ്ശേരി ഭാഗത്തുള്ള സിനിമാ ഷൂട്ടിങ് സെറ്റിന്‍റെ മുൻവശം വെച്ചാണ് സംഭവം.
സിനിമ മേക്കപ് ആർട്ടിസ്റ്റ് കൂടിയായ മിഥുൻജിത്ത് ജോലി കഴിഞ്ഞ് വരുമ്പോൾ ധനുഷ് ഡാർവിന്‍റെ നേതൃത്വത്തിലുള്ള സംഘം കമ്പിവടിയും മറ്റ് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ആക്രമണശേഷം പ്രതികൾ ഒളിവിൽ പോയി. തുടർന്ന്, ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ തിരച്ചിൽ ശക്തമാക്കുകയും പിടികൂടുകയുമായിരുന്നു.
വൈക്കം ഡിവൈ.എസ്.പി എ.ജെ. തോമസ്, തലയോലപ്പറമ്പ് എസ്.എച്ച്.ഒ കെ.എസ്. ജയൻ, എസ്.ഐമാരായ ടി.ആർ. ദീപു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷാജിമോൻ, സിനാജ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതിക്ക് വൈക്കം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മറ്റ് കേസുകളും നിലവിലുണ്ട്. ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

