Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കുട്ടികള്‍ സ്‌കൂളില്‍...

‘കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുണ്ടെന്ന് ഉറപ്പാക്കണം’

text_fields
bookmark_border
കു​റ്റി​ക്കോ​ലി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ര്‍ വ​നി​ത ക​മീ​ഷ​ന്‍ അം​ഗം അ​ഡ്വ. ഇ​ന്ദി​ര ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു
cancel
camera_alt

കു​റ്റി​ക്കോ​ലി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ര്‍ വ​നി​ത ക​മീ​ഷ​ന്‍ അം​ഗം അ​ഡ്വ. ഇ​ന്ദി​ര ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കാ​സ​ർ​കോ​ട്: എ​ല്ലാ​ദി​വ​സ​വും കൃ​ത്യ​മാ​യി കു​ട്ടി​ക​ള്‍ സ്‌​കൂ​ളി​ല്‍ പോ​കു​ന്നു​ണ്ടെ​ന്ന് മാ​താ​പി​താ​ക്ക​ള്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് വ​നി​ത ക​മീ​ഷ​ൻ. സ​മൂ​ഹ​ത്തി​ലെ സാ​ധ്യ​ത​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും വി​നി​യോ​ഗി​ച്ച് ജീ​വി​ത​ത്തെ മു​ന്‍നി​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ന് പ​ട്ടി​ക​വ​ര്‍ഗ വി​ഭാ​ഗ​ത്തി​ല്‍പെ​ട്ട​വ​ര്‍ക്ക് സാ​ധി​ക്ക​ണ​മെ​ന്ന് വ​നി​ത ക​മീ​ഷ​ന്‍ അം​ഗം അ​ഡ്വ. ഇ​ന്ദി​ര ര​വീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. പ​ട്ടി​ക​വ​ര്‍ഗ മേ​ഖ​ല ക്യാ​മ്പി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ കു​റ്റി​ക്കോ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ. കു​ട്ടി​ക​ള്‍ക്ക് വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കാ​ന്‍ പ​ട്ടി​ക​വ​ര്‍ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ര്‍ ശ്ര​ദ്ധി​ക്ക​ണം. സ്‌​കൂ​ളു​ക​ളി​ല്‍ ഭ​ക്ഷ​ണ​വും പ​ഠ​ന​സൗ​ക​ര്യ​ങ്ങ​ളും ഉ​ള്‍പ്പെ​ടെ മി​ക​ച്ച വി​ദ്യാ​ഭ്യാ​സ​ സാ​ഹച​ര്യം സ​ര്‍ക്കാ​ര്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ക്കു​ന്ന​തി​ന് വി​ദ്യാ​ഭ്യാ​സം സ​ഹാ​യ​ക​മാ​കു​മെ​ന്നും ക​മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

പ​ട്ടി​ക​വ​ര്‍ഗ വി​ഭാ​ഗ​ത്തി​ല്‍പെ​ട്ട​വ​ര്‍ക്ക് സ​ര്‍ക്കാ​ര്‍ നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, അ​ര്‍ഹ​രാ​യ​വ​രു​ടെ കൈ​ക​ളി​ലേ​ക്ക് ഈ ​ആ​നു​കൂ​ല്യ​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യി എ​ത്തു​ന്നി​ല്ല. ഇ​തി​ന് പ​ഞ്ചാ​യ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ ചേ​ര്‍ന്ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. കു​ടും​ബ​ശ്രീ അ​യ​ല്‍ക്കൂ​ട്ട​ങ്ങ​ള്‍ ചേ​ര്‍ന്ന് വ​നി​ത ക​മീ​ഷ​ന്‍ ന​ല്‍കു​ന്ന സേ​വ​ന​ങ്ങ​ളെ​യും സ​ഹാ​യ​ങ്ങ​ളെ​യും കു​റി​ച്ച് അം​ഗ​ങ്ങ​ള്‍ക്ക് അ​വ​ബോ​ധം ന​ല്‍കു​ന്ന​തി​ന് ച​ര്‍ച്ച ന​ട​ത്ത​ണം. സ്ത്രീ​ക​ള്‍ പി​ന്നാ​ക്കം പോ​യാ​ല്‍ സ​മൂ​ഹം ആ​കെ പി​ന്നാ​ക്കം പോ​കു​മെ​ന്നും വ​നി​ത ക​മീ​ഷ​ന്‍ അം​ഗം പ​റ​ഞ്ഞു.

കു​റ്റി​ക്കോ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് മു​ര​ളി പ​യ്യ​ങ്ങാ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​മീ​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. പി. ​കു​ഞ്ഞാ​യി​ഷ, അ​ഡ്വ. വി.​ആ​ര്‍. മ​ഹി​ളാ​മ​ണി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് കെ. ​ശോ​ഭ​ന​കു​മാ​രി, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ ഷ​മീ​ര്‍ കു​മ്പ​ക്കോ​ട്, വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ വി.​കെ. അ​ര​വി​ന്ദ​ന്‍, മെം​ബ​ര്‍മാ​രാ​യ പി. ​മാ​ധ​വ​ന്‍, കെ. ​കു​ഞ്ഞി​രാ​മ​ന്‍, അ​ശ്വ​തി അ​ജി​കു​മാ​ര്‍, കെ.​ആ​ര്‍. വേ​ണു, ശാ​ന്ത പ​യ്യ​ങ്ങാ​നം, വ​നി​ത ക​മീ​ഷ​ന്‍ പ്രോ​ജ​ക്ട് ഓ​ഫി​സ​ര്‍ എ​ന്‍. ദി​വ്യ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പ​ട്ടി​ക​വ​ര്‍ഗ മേ​ഖ​ല​യി​ല്‍ സ​ര്‍ക്കാ​ര്‍ ന​ട​ത്തു​ന്ന പ​ദ്ധ​തി​ക​ള്‍ എ​ന്ന വി​ഷ​യം ട്രൈ​ബ​ല്‍ എ​ക്സ്റ്റ​ന്‍ഷ​ന്‍ ഓ​ഫി​സ​ര്‍ വീ​രേ​ന്ദ്ര​കു​മാ​റും ല​ഹ​രി​യു​ടെ വി​പ​ത്ത് എ​ന്ന വി​ഷ​യം എ​ക്‌​സൈ​സ് പ്രി​വ​ന്റി​വ് ഓ​ഫി​സ​ര്‍ എ​ന്‍.​ജി. ര​ഘു​നാ​ഥ​നും അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolswomens commisionkasargodnews
News Summary - 'Make sure children go to school' - womens commision
Next Story