Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​ല​ബാ​റി​ലെ...

മ​ല​ബാ​റി​ലെ ധാ​തു​സ​മ്പ​ത്ത്; പ​ഴു​ത​ട​ച്ച നി​യ​മ​മു​ണ്ടാ​ക്കാ​ൻ കേ​ര​ള​ത്തോ​ട് സു​പ്രീം​കോ​ട​തി കേ​ര​ള ധാ​തു അ​വ​കാ​ശ നി​യ​മം റ​ദ്ദാ​ക്കി​യ ഹൈ​കോ​ട​തി വി​ധി​ക്ക് സ്റ്റേ ​ഇ​ല്ല

text_fields
bookmark_border
https://www.madhyamam.com/tags/supreme-court
cancel

ന്യൂ​ഡ​ൽ​ഹി: മ​ല​ബാ​റി​ലെ സ്വ​കാ​ര്യ ഭൂ​മി​ക​ളി​ലെ ഖ​ന​നം ചെ​യ്യു​ന്ന മു​ഴു​വ​ൻ ധാ​തു​സ​മ്പ​ത്തി​ന്റെ​യും ഉ​ട​മ​സ്ഥാ​വ​കാ​ശം സം​സ്ഥാ​ന സ​ർ​ക്കാ​റി​ൽ നി​ക്ഷി​പ്ത​മാ​ക്കാ​ൻ പ​ഴു​ത​ട​ച്ച നി​യ​മ നി​ർ​മാ​ണം ന​ട​ത്താ​ൻ ചീ​ഫ് ജ​സ്റ്റി​സ് എ. ​സു​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി ബെ​ഞ്ച് കേ​ര​ള സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മ​ല​ബാ​ർ മേ​ഖ​ല​യി​ലെ ക്വാ​റി​ക​ളി​ൽ​നി​ന്ന് റോ​യ​ൽ​റ്റി പി​രി​ക്കു​ന്ന​തി​ന് 2021ൽ ​ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ പാ​സാ​ക്കു​ക​യും കേ​ര​ള ഹൈ​കോ​ട​തി റ​ദ്ദാ​ക്കു​ക​യും ചെ​യ്ത ‘കേ​ര​ള ധാ​തു അ​വ​കാ​ശ നി​യ​മ’​ത്തി​​ന്റെ ഭ​ര​ണ​ഘ​ട​നാ സാ​ധു​ത​യി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചാ​ണ് ഇ​ത്ത​ര​മൊ​രു നി​യ​മോ​പ​​ദേ​ശം ന​ൽ​കി​യ​ത്.

താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സ​മെ​ന്ന നി​ല​ക്ക് 2001ലെ ​നി​യ​മ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ല​ബാ​റി​ലെ ക്വാ​റി ഉ​ട​മ​ക​ളി​ൽ​നി​ന്ന് പി​രി​ച്ച റോ​യ​ൽ​റ്റി തു​ക​യാ​യ 1200 കോ​ടി രൂ​പ തി​രി​കെ ന​ൽ​ക​ണ​മെ​ന്ന കേ​ര​ള ഹൈ​കോ​ട​തി ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്തു. അ​തേ​സ​മ​യം, നി​യ​മം റ​ദ്ദാ​ക്കി​യ ഹൈ​കോ​ട​തി വി​ധി​ക്ക് സ്റ്റേ ​ഇ​ല്ലെ​ന്നും ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി ഏ​​റ്റെ​ടു​ക്കു​ന്നി​ല്ലെ​ന്നും പ്ര​കൃ​തി വി​ഭ​വ​ങ്ങ​ൾ എ​ന്ന നി​ല​ക്ക് ഭൂ​മി​ക്ക​ടി​യി​ലു​ള്ള ധാ​തു​സ​മ്പ​ത്ത് മാ​ത്ര​മാ​ണ് സ​ർ​ക്കാ​റി​ലേ​ക്ക് നി​ക്ഷി​പ്ത​മാ​ക്കു​ന്ന​തെ​ന്നും കേ​ര​ള​ത്തി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ വി. ​ഗി​രി, അ​ഡീ​ഷ​ന​ൽ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ മു​ഹ​മ്മ​ദ് ഷാ, ​സ്റ്റാ​ൻ​ഡി​ങ് കോ​ൺ​സ​ൽ പി.​എ​സ്. സു​ൽ​ഫി​ക്ക​ർ അ​ലി എ​ന്നി​വ​ർ വാ​ദി​ച്ചു. പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളു​ടെ നീ​തി​പൂ​ർ​വ​ക​മാ​യ വി​ത​ര​ണം ഉ​റ​പ്പു​വ​രു​ത്തു​ക​യെ​ന്ന​ത് ഭ​ര​ണ​ഘ​ട​ന മാ​ർ​ഗ​നി​ർ​ദേ​ശ​ക ത​ത്ത്വ​മാ​ണെ​ന്ന വാ​ദ​വും അ​വ​ർ മു​ന്നോ​ട്ടു​വെ​ച്ചു. തി​രു​വി​താം​കൂ​റി​ലെ​യും കൊ​ച്ചി​യി​ലെ​യും ധാ​തു​സ​മ്പ​ത്തി​ന്റെ റോ​യ​ൽ​റ്റി പി​രി​ക്കാ​ൻ നി​യ​മ​മു​ണ്ടെ​ങ്കി​ലും മ​ല​ബാ​റി​ൽ​നി​ന്ന് റോ​യ​ൽ​റ്റി പി​രി​ക്കാ​ൻ നി​യ​മ​മി​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ് നി​യ​മ​മു​ണ്ടാ​ക്കി​യ​തെ​ന്നും കേ​ര​ളം സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു.

എ​ന്നാ​ൽ, പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളു​ടെ നീ​തി​പൂ​ർ​വ​ക​മാ​യ വി​ത​ര​ണം ഉ​റ​പ്പു​വ​രു​ത്തു​ക​യെ​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ ത​ത്ത്വം ന​ട​പ്പാ​ക്കാ​നാ​ണ് കേ​ര​ള സ​ർ​ക്കാ​ർ നി​യ​മ നി​ർ​മാ​ണം ന​ട​ത്തി​യ​തെ​ങ്കി​ൽ അ​ത് ഒ​മ്പ​താം ഷെ​ഡ്യൂ​ളി​ൽ ഉ​ൾ​​പ്പെ​ടു​ത്തേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് ജ​സ്റ്റി​സ് ജോ​യ് മ​ല്യ ബാ​ഗ്ചി പ​റ​ഞ്ഞു. അ​ല്ലെ​ങ്കി​ൽ ഭൂ​വു​ട​മ​ക്ക് ന​ഷ്ട​പ​രി​ഹാ​രം കൊ​ടു​ത്താ​ണ് ധാ​തു​സ​മ്പ​ത്തി​ന്റെ ഉ​ട​മാ​വ​കാ​ശം ഏ​റ്റെ​ടു​ക്കേ​ണ്ടി​യി​രു​ന്ന​ത്. അ​തി​നാ​ൽ, ഹൈ​കോ​ട​തി വി​ധി സ്റ്റേ ​ചെ​യ്യാ​നാ​വി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​സ് തീ​ർ​പ്പാ​ക്കു​ന്ന​തു​വ​രെ കേ​ര​ള സ​ർ​ക്കാ​ർ പി​രി​ച്ചെ​ടു​ത്ത റോ​യ​ൽ​റ്റി തു​ക കോ​ട​തി​യി​ൽ കെ​ട്ടി​വെ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് ക്വാ​റി ഉ​ട​മ​ക​ൾ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​രാ​യ അ​ര​വി​ന്ദ് ദ​ത്താ​റും എം.​കെ.​എ​സ്. മേ​നോ​നും ഉ​ഷ ന​ന്ദി​നി​യും ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, കേ​ര​ള​ത്തി​ന്റെ സാ​മ്പ​ത്തി​ക സ്ഥി​തി ചൂ​ണ്ടി​ക്കാ​ട്ടി ചീ​ഫ് ജ​സ്റ്റി​സ് അ​തം​ഗീ​ക​രി​ച്ചി​ല്ല. ക​ട​മെ​ടു​പ്പു​പ​രി​ധി ഉ​യ​ർ​ത്താ​ൻ കേ​ര​ളം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച കാ​ര്യം അ​ഭി​ഭാ​ഷ​ക​രെ ഓ​ർ​മി​പ്പി​ച്ച ചീ​ഫ് ജ​സ്റ്റി​സ് അ​ത്ര​യും തു​ക കെ​ട്ടി​വെ​ക്കാ​ൻ കേ​ര​ള​ത്തി​ന്റെ പ​ക്ക​ൽ പ​ണ​മു​ണ്ടാ​കു​മോ എ​ന്നും ചോ​ദി​ച്ചു.

2021ൽ ​ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​ർ പാ​സാ​ക്കി​യ ‘കേ​ര​ള ധാ​തു അ​വ​കാ​ശ നി​യ​മം ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ചാ​ണ് ഹൈ​കോ​ട​തി നി​യ​മ നി​ർ​മാ​ണം അ​സാ​ധു​വാ​ക്കി​യ​ത്. 2021 മു​ത​ൽ സ​ർ​ക്കാ​ർ പി​രി​ച്ചെ​ടു​ത്ത റോ​യ​ൽ​റ്റി തി​രി​കെ ന​ൽ​കാ​നും ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

സ്വാ​ത​ന്ത്ര്യ​ത്തി​ന് മു​മ്പ് തി​രു കൊ​ച്ചി​യി​ൽ ധാ​തു​ക്ക​ൾ പൊ​തു​സ്വ​ത്താ​ക്കി മാ​റ്റി​യു​ള്ള രാ​ജ​വി​ളം​ബ​ര​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും മ​ല​ബാ​റി​ൽ ഇ​ല്ലാ​യി​രു​ന്നു. ആ ​കു​റ​വ് പ​രി​ഹ​രി​ക്കാ​നാ​ണ് കേ​ര​ള സ​ർ​ക്കാ​ർ 2021-ൽ ​മ​ല​ബാ​റി​ന് മാ​ത്ര​മാ​യി നി​യ​മ നി​ർ​മാ​ണം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mineralsMineral ResourcesKeralaSupreme Court
News Summary - Make foolproof law to vest mineral wealth in state, SC tells Kerala;
Next Story