Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമകരജ്യോതി ദർശനം:...

മകരജ്യോതി ദർശനം: സന്നിധാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി

text_fields
bookmark_border
മകരജ്യോതി ദർശനം: സന്നിധാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി
cancel

ശബരിമല: ഈ വ൪ഷത്തെ മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് സന്നിധാനത്ത് ദേവസ്വം ബോർഡ് കോൺഫറൻസ് ഹാളിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച രാവിലെ ദേവസ്വം ബോർഡ് പ്രസിഡൻറ്, ശബരിമല ചീഫ് പൊലീസ് കോ-ഓർഡിനേറ്റർ എസ്. ശ്രീജിത്ത്, ശബരിമല സ്പെഷ്യൽ കമീഷണർ ആ൪. ജയകൃഷ്ണ൯, സന്നിധാനം സ്പെഷ്യൽ ഓഫീസർ വി. അജിത്ത്, ദേവസ്വം ബോർഡ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ അവസാനവട്ട പരിശോധന പൂർത്തിയാക്കി.

മകരജ്യോതിദർശനത്തിനായി സന്നിധാനത്തും ജ്യോതി ദർശിക്കുന്ന മറ്റിടങ്ങളിലും തമ്പടിച്ചിരുന്ന ഭക്തരുടെ സുരക്ഷയ്ക്കായി പോലീസിന്റെയും വനംവകുപ്പിന്റെയും റാപ്പിഡ് ആക്ഷ൯ ഫോഴ്സിന്റെയും മറ്റു സർക്കാർ സംവിധാനങ്ങളുടെയും നേതൃത്വത്തിൽ ബാരിക്കേഡുകൾ കെട്ടിയും വെളിച്ചത്തിനായുള്ള സംവിധാനങ്ങളൊരുക്കിയും ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മകരവിളക്ക് ദർശനം കഴിഞ്ഞ് പമ്പയിലേക്ക് മടങ്ങുന്ന ഭക്തർ പോലീസിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

അപകടങ്ങളുണ്ടാകാതിരിക്കാ൯ ഓരോ ഭക്തനും സ്വയം നിയന്ത്രിക്കണമെന്ന് പ്രസിഡന്റ് പറഞ്ഞു. ഒന്നരലക്ഷത്തോളം ഭക്തരെയാണ് മകര വിളക്ക് ദർശനത്തിനായി സന്നിധാനത്ത് പ്രതീക്ഷിക്കുന്നത്. കുട്ടികളും അമ്മമാരും ജനുവരി 14 ദർശനത്തിന് തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലതെന്ന് പ്രസിഡണ്ട് അഭ്യർഥിച്ചു. ജനുവരി 15 മുതൽ 17 വരെ തിരുവാഭരണം ദർശനം ഉണ്ടായിരിക്കും. അവർക്ക് ഈ ദിവസം തെരഞ്ഞെടുക്കാവുന്നതാണ്.

മകരവിളക്ക് ദർശനശേഷം മടങ്ങിപ്പോവാനായി തിരക്ക് കൂട്ടരുത്. മടക്കയാത്രക്കായി പമ്പയിൽ 800 ഓളം ബസ്സുകൾ കെഎസ്ആർടിസി സജ്ജമാക്കിയിട്ടുണ്ട്. 150 ഓളം ബസ്സുകൾ ഷട്ടിൽ സർവീസ് നടത്തും. ജ്യോതിദർശനത്തിനായി സന്നിധാനത്തും പരിസരത്തും തമ്പടിച്ചിരുന്ന ഭക്തർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് മൂന്ന് നേരവും അന്നദാനം അവർക്കരികിലേക്ക് എത്തിച്ചുനൽകുന്നുണ്ട്.

ഇതിനുപുറമെ ഈ പോയിന്റുകളിൽ കൂടുതൽ ചുക്കുവെള്ള കൗണ്ടറുകളും ബിസ്ക്കറ്റ് ഉൾപ്പെടെയുള്ള ലഘുഭക്ഷണവും പരമാവധി എത്തിക്കാനാണ് ശ്രമം. ഒരു കാരണവശാലും തമ്പടിച്ചിരിക്കുന്ന ഭക്തർ അടുപ്പുകൂട്ടി ഭക്ഷണം പാചകം ചെയ്യാൻ പാടില്ലെന്ന് പോലീസിന്റെ കർശന നിർദേശമുണ്ട്. അതിനാലാണ് ദേവസ്വം ബോർഡ് അവർക്കരികിലേക്ക് ഭക്ഷണമെത്തിക്കുന്നത്.

ജനുവരി 13 ന് വെർച്വൽ ക്യൂ ബുക്കിങ് വഴി 50,000 ഭക്തരെയും തത്സമയ ഓൺലൈൻ ബുക്കിംഗ് വഴി 5,000 ഭക്തരെയുമാണ് സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുക. ചൊവ്വാഴ്ച വെർച്വൽ ക്യൂ വഴി 40,000 പേരെയും തത്സമയ ഓൺലൈൻ ബുക്കിംഗ് വഴി 1000 പേരെയും പ്രവേശിപ്പിക്കും. ജനുവരി 15 ന് രാവിലെ ആറ് മണിക്ക് ശേഷമേ നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുകയുള്ളൂ. അന്നേ ദിവസം രാവിലെ 11 ന് ശേഷം മാത്രമെ തത്സമയ ഓൺലൈൻ ബുക്കിംഗ് പുനരാരംഭിക്കുകയുള്ളൂ.

മകരവിളക്ക് ദിവസമായ 14 ന് രാവിലെ 10 മുതൽ നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് കെ എസ് ആർ ടി സി ബസുകൾക്ക് നിയന്ത്രണമുണ്ടാകും. തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തേക്ക് കടന്നുവരുന്നതിനാൽ 14 ന് ഉച്ചക്ക് 12 ന് ശേഷം പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിടില്ല. മകരവിളക്ക് കഴിഞ്ഞ് മടങ്ങുന്നവർക്കായി 800 ഓളം കെഎസ്ആർടിസി ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 150 ഓളം ബസുകൾ ഷട്ടിൽ സർവീസ് നടത്തും.

തിരുവാഭരണഘോഷയാത്രയെ വൈകീട്ട് 5.30 ന് ശരംകുത്തിയിൽ ശബരിമല എക്‌സിക്യൂട്ടിവ് ഓഫീസർ ബി. മുരാരി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിക്കും. 6.30 ന് കൊടിമരച്ചുവട്ടിൽ ദേവസ്വം വകുപ്പ് മന്ത്രി വി.എ൯. വാസവ൯, തമിഴ്നാട് ഹിന്ദുമത ധർമ്മ സ്ഥാപന വകുപ്പ് മന്ത്രി പി.കെ. ശേഖർ ബാബു, ദേവസ്വം ബോ൪ഡ് പ്രസിഡന്റ്, അംഗങ്ങൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിക്കും.

തന്ത്രി കണ്ഠ‌രര് രാജീവര്, മേൽശാന്തി അരുൺകുമാർ നമ്പൂതിരി എന്നിവർ ചേർന്ന് തിരുവാഭരണ പേടകം ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങും. തുടർന്ന് ഭഗവാന് തിരുവാഭരണം ചാർത്തിയുള്ള മഹാദീപാരാധന നടക്കും. ഈ സമയം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. ആകാശത്ത് മകരസംക്രമ നക്ഷത്രവും ദൃശ്യമാകും. മകരസംക്രമ മുഹൂർത്തമായ ജനുവരി 14 ന് രാവിലെ 8.45 ന് തിരുവിതാംകൂർ കൊട്ടാരത്തിൽനിന്നും എത്തിക്കുന്ന നെയ്യാണ് ഭഗവാന് അഭിഷേകം ചെയ്യുന്നത്.

ജനുവരി 19 ന് മാളികപ്പുറത്തെ മഹാഗുരുതിയോടെ ഈ മകരവിളക്ക് മഹോത്സവത്തിന് സമാപനമാവും. ദേവസ്വം ബോ൪ഡ് കോൺഫറ൯സ് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ ദേവസ്വം ബോ൪ഡ് അംഗങ്ങളായ ജി. അജികുമാ൪, ജി. സുന്ദരേശ൯ എന്നിവരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SannidhanamMakarajyoti Darshan
News Summary - Makarajyoti Darshan: Preparations are complete at Sannidhanam
Next Story