കുമ്മനംജി നേരുള്ള വ്യക്തി; അദ്ദേഹത്തിനെതിരായ നടപടിയെ അപലപിക്കുന്നു -മേജർ രവി
text_fieldsപാലക്കാട്: സാമ്പത്തിക തട്ടിപ്പ് കേസില്‍ ബി.ജെ.പി നേതാവ് കുമ്മനം രാജേശേഖരനെതിരെ കേസ് രജിസ്റ്റർ ചെയ്തതിൽ പ്രതികരണവുമായി നടനും സംവിധായകനുമായ മേജർ രവി.
''കുമ്മനംജിക്കെതിരായ നടപടിയെ ഞാൻ അപലപിക്കുന്നു. എനിക്കറിയുന്ന കാലം മുതലേ അദ്ദേഹം നേരുള്ള വ്യക്തിയാണ്. രാഷ്ട്രീയ പ്രതികാരം അദ്ദേഹത്തെപ്പോലെയുളള എളിയ മനുഷ്യരിൽ പ്രയോഗിക്കരുത്. ഇത് വളരെ നിരാശാജനകമാണ്'' -മേജർ രവി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
ആറന്മുള സ്വദേശിയില്‍ നിന്നും 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ അഞ്ചാം പ്രതിയായി കുമ്മനം രാജശേഖരെൻറ പേരുചേർത്തിരുന്നു. കുമ്മനത്തിന്റെ മുന്‍ പി.എ പ്രവീണാണ് കേസിലെ ഒന്നാം പ്രതി. പണം തിരിമറി, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളിലാണ് ആറന്മുള പൊലീസ് കേസെടുത്തിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

