മേജർ രവി ബി.ജെ.പി വിട്ട് കോൺഗ്രസിൽ, ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്തു
text_fieldsകൊച്ചി: ചലച്ചിത്ര സംവിധായകന്‍ മേജർ രവി കോൺഗ്രസില്‍ ചേര്‍ന്നു. കാലങ്ങളായി ബി.ജെ.ക്കൊപ്പമായിരുന്നു മേജർ രവി പ്രവർത്തിച്ചിരുന്നത്. പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐക്യ കേരള യാത്രയിൽ തൃപ്പുണിത്തുറയിൽ വെച്ച് മേജർ രവി രമേശ് ചെന്നിത്തലക്കൊപ്പം വേദി പങ്കിട്ടു. ഐശ്വര്യ കേരള യാത്രാ വേദിയില്‍ മുഖ്യാതിഥിയായിരുന്നു ചലച്ചിത്ര സംവിധായകനും നടനുമായ മേജര്‍ രവി. രമേശ് ചെന്നിത്തലയും ഹൈബി ഈഡനും ഉള്‍പ്പെടെയുള്ളവരാണ് മേജര്‍ രവിയെ വേദിയിലേക്ക് സ്വീകരിച്ചത്.
കഴിഞ്ഞ ദിവസം ആലുവയിൽ വെച്ച് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി മേജർ രവി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്‍റെ ചിത്രങ്ങൾ മുല്ലപ്പള്ളി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ബി.ജെ.പിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയിരുന്നുമേജർ രവി പിന്നീട് സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സംസ്ഥാന ബി.ജെ.പിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കും ഉള്ളതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഒറ്റ ഒരു നേതാവും നന്ദി പറയാന്‍ പോലും വിളിച്ചില്ലെന്നും മേജര്‍ രവി പറഞ്ഞിരുന്നു.
Latest Video:

