ശ്രീവത്സം ഗ്രൂപ്പിെൻറ തട്ടിപ്പിന് ചുരുളഴിയുന്നു; മുഖം രക്ഷിക്കാനുള്ള ശ്രമവുമായി രാഷ്ട്രീയക്കാർ
text_fieldsആലപ്പുഴ/ഹരിപ്പാട്: നാഗാലാൻഡിലെ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന എം.കെ.ആർ.പിള്ളയുടെ ശ്രീവത്സം ഗ്രൂപ്പുമായി ബന്ധപ്പെട്ട വൻ തട്ടിപ്പിെൻറ ചുരുളഴിയുേമ്പാൾ രാഷ്ട്രീയ നേതൃത്വങ്ങൾ പരസ്പരം പഴിചാരി മുഖം രക്ഷിക്കാൻ ശ്രമം തുടങ്ങി. പിള്ളയുടെ ഹരിപ്പാട് ബന്ധമാണ് വിഷയത്തിന് ചൂട് പകരുന്നത്.ഏറെ വിവാദമായ ഹരിപ്പാട് െമഡിക്കൽ കോളജുമായി ബന്ധപ്പെടുത്തി സി.പി.െഎ ആലപ്പുഴ ജില്ല സെക്രട്ടറി ടി.െജ. ആഞ്ചലോസാണ് ആദ്യ വെടി പൊട്ടിച്ചത്. പേരുപറയാതെ ആഞ്ചലോസ് നടത്തിയ പരസ്യ ആരോപണം ആരെ ഉേദ്ദശിച്ചാണെന്നതിൽ ആർക്കും സംശയമില്ല.
എന്നാൽ, ഇത് സംബന്ധിച്ച് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്ന് മറുപടിയൊന്നും ഉയർന്നില്ല. ഒരു മുൻമന്ത്രിയെന്ന് ആഞ്ചലോസ് വ്യക്തമായി ആരോപിച്ചിട്ടും യു.ഡി.എഫോ കോൺഗ്രസ് സംസ്ഥാന നേതൃത്വമോ വിശദീകരണമൊന്നും നൽകിയതുമില്ല. അതേസമയം, ഡി.സി.സി പ്രസിഡൻറ് എം.ലിജു മാധ്യമ പ്രവർത്തകരുമായി സംസാരിക്കവെ ആരോപണത്തിെൻറ മുന സി.പി.എമ്മിലേക്കും സി.പി.െഎയിലേക്കും തിരിച്ചുവെച്ചു. വിഷയത്തിൽ ഇടപെട്ട് പ്രതികരിക്കാൻ സി.പി.എം ഇതുവരെ തയാറായിട്ടില്ല. അതേസമയം, ആഞ്ചലോസിെൻറ ചുവടുപിടിച്ച് അടുത്ത ദിവസംതന്നെ സി.പി.എം രംഗത്ത് വരുമെന്നാണ് അറിയുന്നത്.ചില പ്രാദേശിക നേതാക്കൾക്ക് പിള്ളയുമായി ബന്ധമുണ്ടെന്നതാണ് സി.പി.എമ്മിെനയും സി.പി.െഎയെയും കുഴക്കുന്നത്.
ശ്രീവത്സം ഗ്രൂപ്പിന് ഹരിപ്പാട് ഭൂമി വാങ്ങാൻ ഭൗതികസൗകര്യങ്ങൾ ഒരുക്കുന്നതിന് ചുക്കാൻ പിടിച്ചത് സി.പി.എം, സി.പി.ഐ നേതൃത്വമായിരുന്നു. സി.പി.എം പ്രാദേശിക നേതാവിെൻറ നേതൃത്വത്തിലും ഇടപെടലിലുമാണ് പിള്ളയുടെയും ബിനാമികളുടെയും പേരിൽ ഭൂമി വാങ്ങിയത്. കോടികളാണ് പലരും ഇൗ ഇടപാടുകളിൽ കമീഷൻ കൈപ്പറ്റിയത്. പിള്ളയിൽനിന്ന് പണം നേടിയെടുക്കാൻ മൂപ്പിളമ തർക്കം വരെ ഉയർന്നു. സി.പി.ഐ ഏരിയ സെക്രട്ടറിയും സി.പി.ഐ ബ്ലോക്ക് പഞ്ചായത്ത് മെംബറുംകൂടി നടത്തിയ പണപ്പിരിവിൽ റിയൽ എസ്റ്റേറ്റ് മാഫിയയുടെ കൂട്ടാളിയായ മുൻ സി.പി.എം പഞ്ചായത്ത് അംഗം പ്രകോപിതനായി ആക്രമണത്തിന് വരെ മുതിർന്നതായാണ് നാട്ടിൽ സംസാരം.
ആഞ്ചലോസിൻറെ ആരോപണം
ശ്രീവത്സം ഗ്രൂപ്പിെൻറ ഹരിപ്പാട്ടെ ഇടപാടുകളില്‍ മറ്റു സംസ്ഥാനങ്ങളില്‍ സ്വാധീനമുള്ള കേരളത്തിലെ മുന്‍ മന്ത്രിക്കും രാഷ്ട്രീയ, സാമുദായിക നേതാക്കള്‍ക്കുമുള്ള പങ്ക് അന്വേഷിക്കണം. അനധികൃത സ്വത്ത് സമ്പാദനത്തിന് ആദായനികുതി വകുപ്പിെൻറ അന്വേഷണം നേരിടുന്ന ഗ്രൂപ്പിെൻറ ഹരിപ്പാട്ടെ ഇടപാടുകളില്‍ ഇടപെട്ടിരുന്നതും പൊലീസ് സഹായം എത്തിച്ചതും മുന്‍ മന്ത്രിയായിരുന്നു. കോടികളുടെ ഇടപാട് നടന്ന ഹരിപ്പാട് മെഡിക്കല്‍ കോളജിെൻറ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ശ്രീവത്സം ഗ്രൂപ്പിന് പങ്കുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഏക്കർ കണക്കിന് ഭൂമിയാണ് ശ്രീവത്സം ഗ്രൂപ് ഹരിപ്പാട്ടെ വിവിധ ഭാഗങ്ങളിലായി വാങ്ങിയത്. കോടിക്കണക്കിന് രൂപ വാഗ്ദാനം ചെയ്തായിരുന്നു പല ഭൂമി കച്ചവടവും നടന്നത്. ഭൂമി വില്ക്കാന് തയാറാകാത്തവരെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ സംഭവങ്ങളുമുണ്ട്. യു.ഡി.എഫ് സര്‍ക്കാറിെൻറ കാലത്താണ് കൂടുതൽ ഭൂമിയിടപാടുകളും നടന്നത്. ശ്രീവത്സം ഗ്രൂപ്പിെൻറ പല സ്ഥാപനവും മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ചട്ടങ്ങള്‍ ലംഘിച്ച് യു.ഡി.എഫ് നഗരസഭയാണ് അനുമതി നല്‍കിയത്. യു.ഡി.എഫ് സര്‍ക്കാറും ശ്രീവത്സം ഗ്രൂപ്പിെൻറ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇത്തരം വിഷയങ്ങളെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
