Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവല്ല പുളിക്കീഴ് ബിവറേജസ് ഔട്ട്​ലെറ്റിൽ വൻ തീപിടിത്തം; കെട്ടിടവും ഗോഡൗണും പൂർണമായി കത്തിനശിച്ചു

text_fields
bookmark_border
Major fire breaks out at Pulikeezhu Beverages outlet in Thiruvalla
cancel
camera_alt

പുളിക്കീഴ് ബിവറേജസ് ഔട്ട്​ലെറ്റ് കെട്ടിടത്തിന് തീപിടിച്ചപ്പോൾ

തിരുവല്ല: പുളിക്കീഴ് ബിവറേജസ് ഔട്ട്​ലെറ്റിൽ വൻ അഗ്നിബാധ. ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. തീ പടരുന്നതുകണ്ട് ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

ഔട്ട്​ലെറ്റിന്‍റെ കെട്ടിടവും ഗോഡൗണും പൂർണമായും കത്തിനശിച്ചു. ഗോഡൗണിന്‍റെ പിൻവശത്ത് വെൽഡിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്ന്​ തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.

അലൂമിനിയം ഷീറ്റ് ഉപയോഗിച്ച് നിർമിച്ച കെട്ടിടം പൂർണമായും കത്തിയമർന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽ നിന്നെത്തിയ മൂന്ന് യൂനിറ്റ് അഗ്നിരക്ഷാസേന തീ നിയന്ത്രണ വിധേയമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Major fire breaks out at Pulikeezhu Beverages outlet in Thiruvalla
Next Story