Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെടുമ്പാശ്ശേരിയിൽ ഗ്രാന്‍റ് മലബാർ ഹോട്ടലിൽ വൻ തീപിടിത്തം; അഗ്നിരക്ഷാസേന സ്ഥലത്തെത്തി

text_fields
bookmark_border
നെടുമ്പാശ്ശേരിയിൽ ഗ്രാന്‍റ് മലബാർ ഹോട്ടലിൽ വൻ തീപിടിത്തം; അഗ്നിരക്ഷാസേന സ്ഥലത്തെത്തി
cancel

അത്താണി: നെടുമ്പാശ്ശേരിയിൽ ദേശീയപാതക്ക് അരികിലുള്ള ഗ്രാന്‍റ് മലബാർ ഹോട്ടലിൽ വൻ തീപിടിത്തം. ആളപായമില്ല. തിങ്കളാഴ്ച ഉച്ചക്ക് 12.15ഓടെയായിരുന്നു സംഭവം. തീ ആളിപ്പടർന്നതോടെ അടുക്കളയും, അനുബന്ധ ഭാഗങ്ങളും കത്തിയമരുകയായിരുന്നു. പുറത്തേക്ക് തീ പടർന്ന് ഹോട്ടലിൻ്റെ മുൻഭാഗത്തെ പ്രധാന നെയിംബോർഡുകളും കത്തിനശിച്ചു. അടുക്കളയിലെ ഉപകരണങ്ങൾ, ഫർണീച്ചറുകൾ, അനുബന്ധ സാമഗ്രികളും അഗ്നിക്കിരയാവുകയായിരുന്നു. റിസപ്ഷൻ ഭാഗത്തേക്കും, ഹോട്ടലിൻ്റെ അകത്തേക്കും തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവായത്. അങ്കമാലി അഗ്നി രക്ഷ സേനയിൽ നിന്ന് രണ്ട് യൂനിറ്റുകളെത്തി അര മണിക്കൂറോളം ശ്രമം നടത്തിയാണ് തീനിർവീര്യമാക്കിയത്. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. ഭീമമായ നാശമാണ് സംഭവിച്ചിട്ടുള്ളത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Major fire breaks out at Grand Malabar Hotel in Nedumbassery
Next Story