Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎടയാറിലെ ഓയിൽ...

എടയാറിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു

text_fields
bookmark_border
എടയാറിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു
cancel

എടയാർ : എറണാംകുളം എടയാറിലെ വ്യവസായകേന്ദ്രത്തിലെ ഓയിൽ കമ്പനിയിൽ വൻ തീപിടിത്തം. അപകടത്തിൽ ഒരാൾ മരിച്ചു. മേഖലയില്‍ നിന്ന് ഒരാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മറ്റു ജീവനക്കാർക്ക് പരുക്കേറ്റിട്ടുണ്ട്.

സി.ജി ലൂബ്രിക്കന്‍റ് എന്ന കമ്പനിയിലാണ് തീപിടത്തമുണ്ടായത്. നിരവധി ഫയർ ഫോഴ്സ് യൂണിറ്റുകൾ തീ അണയ്ക്കാൻ ശ്രമിക്കുന്നുണ്ട്. കൂടുതൽ ഫയർ യൂണിറ്റുകൾ ഇവിടേക്ക് എത്തുന്നുണ്ട്. തൊഴിലാളികൾ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് തീപിടിത്തമുണ്ടായത് എന്നാണ് വിവരം. ജീവനക്കാരെ ഉടൻ തന്നെ അപകട സ്ഥലത്തു നിന്നു മാറ്റിയെങ്കിലും ഇതര സംസ്ഥാനക്കാരനായ ഒരു തൊഴിലാളി ഉള്ളിൽ കുടുങ്ങുകയായിരുന്നു.

അഗ്നി ര‍ക്ഷാസേന തീയണക്കാനുള്ള ശ്രമത്തിലാണ്. 8.45 ഓടെയാണ് തീപിടിത്തമുണ്ടായത്. മറ്റിടങ്ങളിലേക്ക് തീ പകരാനുള്ള സാഹചര്യം ഫയർഫോഴ്സ് നിയന്ത്രിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireforceAccident NewsFire BreakEdayar
News Summary - Major Fire Breaks Out at Edayar Oil Factory: One Worker Dead, Several Injured
Next Story