അറ്റകുറ്റപ്പണി: എട്ട് ട്രെയിനുകൾ നാളെ ആലപ്പുഴ വഴി
text_fieldsതിരുവനന്തപുരം: ചെങ്ങന്നൂർ-മാവേലിക്കര റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ പാലം നവീകരണവുമായി ബന്ധപ്പെട്ട് ശനി, ഞായർ ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ശനിയാഴ്ചത്തെ 66310 കൊല്ലം-എറണാകുളം മെമു റദ്ദാക്കി. എട്ട് ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും. അഞ്ച് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.
നാളെ ആലപ്പുഴ വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ: തിരുവനന്തപുരം - ചെന്നൈ സൂപ്പർഫാസ്റ്റ് മെയിൽ (12624): ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ്. തിരുവനന്തപുരം - ശ്രീഗംഗാനഗർ എക്സ്പ്രസ് (16312): ആലപ്പുഴ, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ്. തിരുവനന്തപുരം - എസ്.എം.വി.ടി ബംഗളൂരു എക്സ്പ്രസ് (16319): കായംകുളം, ആലപ്പുഴ, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ്. തിരുവനന്തപുരം - മംഗളൂരു മലബാർ എക്സ്പ്രസ് (16629): ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ്. കന്യാകുമാരി - ദിബ്രുഗഡ് വിവേക് എക്സ്പ്രസ് (22503): കായംകുളം, ആലപ്പുഴ, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ്. തിരുവനന്തപുരം - രാമേശ്വരം അമൃത എക്സ്പ്രസ് (16343): ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ്. തിരുവനന്തപുരം നോർത്ത് - നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ് (16349): ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ്. തിരുവനന്തപുരം സെൻട്രൽ - മംഗളൂരു എക്സ്പ്രസ് (16347): ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ്.
ഭാഗികമായി റദ്ദാക്കിയവ: മധുര - ഗുരുവായൂർ എക്സ്പ്രസ് (16327) ശനിയാഴ്ച കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. കൊല്ലത്തിനും ഗുരുവായൂരിനും ഇടയിൽ സർവിസ് റദ്ദാക്കി. ഗുരുവായൂർ - മധുര എക്സ്പ്രസ് (16328) ഞായറാഴ്ച കൊല്ലത്ത് നിന്നാണ് സർവിസ് ആരംഭിക്കുക. ഗുരുവായൂരിനും കൊല്ലത്തിനും ഇടയിൽ ട്രെയിൻ റദ്ദാക്കി. നാഗർകോവിൽ - കോട്ടയം എക്സ്പ്രസ് (16366) ശനിയാഴ്ച കായംകുളത്ത് അവസാനിപ്പിക്കും. എം.ജി.ആർ ചെന്നൈ - തിരുവനന്തപുരം സൂപ്പർഫാസ്റ്റ് (12695) ശനിയാഴ്ച കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം - എം.ജി.ആർ ചെന്നൈ സൂപ്പർഫാസ്റ്റ് (12696) ശനിയാഴ്ച കോട്ടയത്തുനിന്ന് സർവിസ് ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

