Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​റ്റ​കു​റ്റ​പ്പ​ണി:...

അ​റ്റ​കു​റ്റ​പ്പ​ണി: ട്രെയിൻ ഗതാഗത നിയ​ന്ത്രണം, ജനശതാബ്ദിയിൽ അധിക കോച്ച്

text_fields
bookmark_border
train
cancel

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട്‌ റെ​യി​ൽ​വേ ഡി​വി​ഷ​നു കീ​ഴി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ൽ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​ന്ന​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു. നാ​ല്​ ട്രെ​യി​നു​ക​ൾ പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കി.

റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ൾ

06455 ഷൊ​ർ​ണൂ​ർ-​കോ​ഴി​ക്കോ​ട്‌ സ്‌​പെ​ഷ​ൽ എ​ക്‌​സ്‌​പ്ര​സ്‌, ഫെ​ബ്രു​വ​രി 10,17,24 തീ​യ​തി​ക​ളി​ൽ

06454 കോ​ഴി​ക്കോ​ട്‌-​ഷൊ​ർ​ണൂ​ർ സ്‌​പെ​ഷ​ൽ എ​ക്‌​സ്‌​പ്ര​സ്‌, ഫെ​ബ്രു​വ​രി 11,18,25 തീ​യ​തി​ക​ളി​ൽ

06470 നി​ല​മ്പൂ​ർ-​ഷൊ​ർ​ണൂ​ർ സ്‌​പെ​ഷ​ൽ, ഫെ​ബ്രു​വ​രി 17,18,24,25 തീ​യ​തി​ക​ളി​ൽ

06467 ഷൊ​ർ​ണൂ​ർ-​നി​ല​മ്പൂ​ർ എ​ക്‌​സ്‌​പ്ര​സ്‌, ഫെ​ബ്രു​വ​രി സ്‌​പെ​ഷ​ൽ 17,18, 24, 25 തീ​യ​തി​ക​ളി​ൽ

വൈ​കി​യോ​ടു​ന്നവ

കൊ​ച്ചു​വേ​ളി-​ശ്രീ ഗം​ഗാ​ന​ഗ​ർ എ​ക്‌​സ്‌​പ്ര​സ്‌ (16312) കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന്‌ 10ന്‌ 4.15 ​മ​ണി​ക്കൂ​ർ വൈ​കി രാ​ത്രി എ​ട്ടി​നാ​കും പു​റ​പ്പെ​ടു​ക. 17,24 തീ​യ​തി​ക​ളി​ലും വൈ​കും.

ചെ​ന്നൈ സെ​ൻ​ട്ര​ൽ-​മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ വെ​സ്റ്റ്‌ കോ​സ്റ്റ്‌ സൂ​പ്പ​ർ​ഫാ​സ്റ്റ്‌ എ​ക്‌​സ്‌​പ്ര​സ്‌ (22637) 10ന്‌ 3.15 ​മ​ണി​ക്കൂ​ർ വൈ​കി വൈ​കീ​ട്ട്‌ 4.40നാ​കും ചെ​ന്നൈ​യി​ൽ​നി​ന്ന്‌ പു​റ​പ്പെ​ടു​ക. ‌17,24, മാ​ർ​ച്ച്‌ 2 തീ​യ​തി​ക​ളി​ൽ വൈ​കും

കൊ​ച്ചു​വേ​ളി-​നി​ല​മ്പൂ​ർ രാ​ജ​റാ​ണി എ​ക്‌​സ്‌​പ്ര​സ്‌ (16349) കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന്‌ 16,17,23,24 തീ​യ​തി​ക​ളി​ൽ 1.40 മ​ണി​ക്കൂ​ർ വൈ​കി പു​റ​പ്പെ​ടും.

മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​ചെ​ന്നൈ സെ​ൻ​ട്ര​ൽ വെ​സ്റ്റ്‌ കോ​സ്റ്റ്‌ സൂ​പ്പ​ർ​ഫാ​സ്റ്റ്‌ എ​ക്‌​സ്‌​പ്ര​സ്‌ (22638) 29ന്​ ​ര​ണ്ട്​ മ​ണി​ക്കൂ​ർ വൈ​കി​യാ​കും മം​ഗ​ളൂ​രു​വി​ൽ​നി​ന്ന്‌ പു​റ​പ്പെ​ടു​ക. 22ന്‌ ​ഒ​രു മ​ണി​ക്കൂ​ർ വൈ​കും.

നാ​ഗ​ർ​കോ​വി​ൽ-​മം​ഗ​ളൂ​രു ജ​ങ്‌​ഷ​ൻ സ്‌​പെ​ഷ​ൽ 24ന്‌ 3.15 ​മ​ണി​ക്കൂ​ർ വൈ​കി വൈ​കീ​ട്ട്‌ ആ​റി​നാ​കും നാ​ഗ​ർ​കോ​വി​ലി​ൽ​നി​ന്ന്‌ പു​റ​പ്പെ​ടു​ക. മാ​ർ​ച്ച്‌ ര​ണ്ടി​നും മൂ​ന്ന​ര മ​ണി​ക്കൂ​ർ വൈ​കും

ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യവ

ആ​ല​പ്പു​ഴ-​ക​ണ്ണൂ​ർ എ​ക്‌​സ്‌​പ്ര​സ്‌ മാ​ർ​ച്ച്‌ ര​ണ്ടി​ന്‌ കോ​ഴി​ക്കോ​ട്ട്​ സ​ർ​വി​സ്‌ അ​വ​സാ​നി​പ്പി​ക്കും.

ജനശതാബ്ദിയിൽ അധിക കോച്ച്

പാ​ല​ക്കാ​ട്: തി​രു​വ​ന​ന്ത​പു​രം -കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്ദി (12076, 12075) എ​ക്സ്പ്ര​സി​ൽ ഫെ​ബ്രു​വ​രി ഒ​മ്പ​ത് മു​ത​ൽ 15 വ​രെ ഒ​രു സെ​ക്ക​ൻ​ഡ്​ ക്ലാ​സ് (സി​റ്റി​ങ്) കോ​ച്ച് കൂ​ടി അ​നു​വ​ദി​ച്ച​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Train trafficJanashatabdi
News Summary - Maintenance Control of train traffic
Next Story