Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2017 5:19 AM IST Updated On
date_range 10 Dec 2017 10:29 AM ISTവ്യവസായ കരടുനയത്തിെല പ്രധാന പരാമർശങ്ങൾ
text_fieldsbookmark_border
- തൊഴിലാളികളെ പിരിച്ചുവിടാത്തതരത്തിൽ പരമ്പരാഗതമേഖലയെ ആധുനികവത്കരിക്കും
- ചെറുകിട വ്യവസായങ്ങൾക്ക് സഹായപലിശക്ക് വായ്പകൾ ലഭ്യമാക്കുന്നതിന് കേരള ഫിനാൻഷ്യൽ കോർപറേഷനെ ഉപയോഗിക്കും
- മലബാർ സിമൻറ്സ്, ട്രാവൻകൂർ - കൊച്ചിൻ കെമിക്കൽസ് എന്നിവയുടെ ഉൽപാദനം ഇരട്ടിയാക്കും
- ട്രാവൻകൂർ സിമൻറ്സിൽ േഗ്ര സിമൻറ് ഉൽപാദനം
- സ്വന്തം ലാഭം ഉപയോഗിച്ച് ഓരോ പൊതുമേഖല സ്ഥാപനവും വിപുലീകരിക്കും
- പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ നിരീക്ഷിക്കുന്നതിന് പ്രഫഷനൽ മാനേജർമാർ
- പൊതുമേഖല സ്ഥാപനങ്ങളിലെ മാനേജ്മെൻറ് നിയമനങ്ങൾക്കായി സെലക്ഷൻ ബോർഡ്
- അസംസ്കൃത വസ്തുക്കളുടെ വാങ്ങലിനും ഉൽപന്നങ്ങളുടെ വിൽപനക്കും പൊതുമാനദണ്ഡങ്ങൾ
- ഇ.ടി.പി മാലിന്യ സംസ്കരണ പ്ലാൻറുകൾ നിർമിക്കുന്ന സ്വകാര്യ ഉൽപാദക സ്ഥാപനങ്ങൾക്ക് പരിസ്ഥി ഇൻഫ്രാസ്ട്രക്ചർ സബ്സിഡിക്ക് യോഗ്യത
- വ്യവസായ ആവശ്യങ്ങൾക്കായി അനുവദിച്ച ഭൂമികളിൽ നിലവിെല കൈവശക്കാരുടെ അവകാശങ്ങൾ നിലനിർത്തും
- വിഭവങ്ങളുടെയും അവസരങ്ങളുടെയും ലഭ്യതക്കനുസരിച്ച് സംസ്ഥാന-ദേശീയ പാതയോരങ്ങളിൽ പ്രത്യേക സാമ്പത്തികമേഖലകൾ ഉൾക്കൊള്ളുന്ന വ്യവസായ ഇടനാഴികൾ
- 2016 മാർച്ച് 31ന് ഉണ്ടായിരുന്നതിനെക്കാൾ അധിക ജീവനക്കാർക്ക് അടുത്ത മൂന്ന് വർഷത്തേക്ക് സ്റ്റാറ്റ്യൂട്ടറി എംപ്ലോയർ വിഹിതത്തിെൻറ ഒരു ഭാഗം അനുവദിക്കും
- എറണാകുളം ആമ്പല്ലൂരിൽ ഇലക്ട്രോണിക് ഹാർഡ്വെയർ പാർക്ക്, കൊച്ചി ഇൻഫോ പാർക്കിൽ ഇലക്ട്രോണിക് ഇൻകുേബറ്റർ, കണ്ണൂരിലെയും തിരുവനന്തപുരത്തെയും ടെക്സ്റ്റൈൽ പാർക്കുകൾ, പാലക്കാട്ട് ഡിഫൻസ് പാർക്ക് എന്നിവിടങ്ങളിെല അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും
- തിരുവനന്തപുരത്ത് ലോകോത്തര സൗകര്യങ്ങളോടുകൂടിയ ലൈഫ് സയൻസ് പാർക്ക്
- സർക്കാർ അധീനതയിൽ അന്തർദേശീയ ഫർണിച്ചർ ഹബ്
- പൊതുജനങ്ങൾക്ക് സഹായവിലക്കും വൻകിട നിർമാണങ്ങൾക്ക് മാർക്കറ്റ് വിലക്കും മണൽ, കല്ല് തുടങ്ങിയ അവശ്യവസ്തുക്കൾ നീതിപൂർവം ലഭ്യമാക്കും
- വീടുകൾ സൗകര്യപ്രദമായ സമയം വിനിയോഗിച്ച് വികേന്ദ്രീകൃത സ്വഭാവത്തിൽ ചെയ്യാവുന്ന ഗാർഹിക നാനോ സംരംഭങ്ങൾ
- വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഉപഭോക്തൃ സംരംഭകത്വ ക്ലബുകൾ (ഇ.ഡി ക്ലബുകൾ) ആരംഭിക്കും
- പരമ്പരാഗത ഭക്ഷ്യ-കൃഷി അടിസ്ഥാനപ്പെടുത്തിയുള്ള വ്യവസായങ്ങളുടെയും വിനോദസഞ്ചാര മേഖലകളുടെയും വളർച്ച പ്രോത്സാഹിപ്പിക്കും
- ദേശീയ അന്തർദേശീയ വിപണനകേന്ദ്രങ്ങളിൽ മത്സരിക്കുന്നതിനും നെയ്ത്തുകാരെ േപ്രാത്സാഹിപ്പിക്കുന്നതിനും ‘സംയോജിത കൈത്തറി ഗ്രാമം’
- ഖാദി ഉൽപന്നങ്ങൾക്ക് ഗുണനിലവാരം ഉറപ്പാക്കി പ്രത്യേക ബ്രാൻഡിങ്
- കരകൗശല വിദഗ്ധരെ ഉൽപാദകരാക്കിമാറ്റാനുള്ള ‘ആഷാ’ പദ്ധതി
- കേരളത്തിൽനിന്നുതന്നെ അസംസ്കൃത വസ്തുക്കൾ ശേഖരിക്കുകയും താഴെതട്ടിൽ വ്യവസായങ്ങൾ രൂപവത്കരിക്കുകയും ചെയ്യുന്നതിന് പ്രത്യേക പദ്ധതി
- ജീവനക്കാർക്ക് പങ്കാളിത്ത പെൻഷൻ സമ്പ്രദായം സ്ഥാപനത്തിെൻറ ലാഭം കൂടി പരിഗണിച്ച് നടപ്പിലാക്കും
- വനിത സംരംഭകത്വം ശക്തിപ്പെടുത്തും. വ്യവസായപാർക്കുകളിൽ നിശ്ചിത ശതമാനം സ്ത്രീകൾക്ക് സംവരണം
- ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകളിൽ അഞ്ചു ശതമാനം പ്രവാസികളായ കേരളീയർക്കായി സംവരണം ചെയ്യും
- കേരളത്തിലെ നിക്ഷേപകർക്കും സംരംഭകർക്കും ദേശീയ അന്തർദേശീയ വിപണികളെപ്പറ്റി അവബോധം നൽകുന്നതിനും മറ്റുമായി വാണിജ്യമിഷൻ
- ചകിരിക്ഷാമം പരിഹരിക്കുന്നതിന് 2017-18 സാമ്പത്തികവർഷത്തിൽ 100 ചകിരി മില്ലുകൾ
- വരുന്നവർഷം രണ്ടരലക്ഷം ടൺ കയർ സംഭരിക്കും
- 200 കോടിയുടെ കയർ ഉൽപന്ന സംഭരണം ലക്ഷ്യം
- കയർ മെത്തയുടെയും കയർ കോമ്പോസിറ്റ് ബോർഡിെൻറയും പുതിയ ഫാക്ടറികൾ 2017-18ൽ ആരംഭിക്കും
- കയർത്തൊഴിലാളികൾക്ക് 200 ദിവസത്തെ തൊഴിൽ നൽകുന്നതിന് ശ്രമിക്കും
- വിദേശരാജ്യങ്ങളിൽനിന്ന് തോട്ടണ്ടി നേരിട്ട് ഇറക്കുമതി ചെയ്യുന്നതിന് കേരള കാഷ്യു ബോർഡ് എന്ന പേരിൽ ഒരു സ്പെഷൽ പർപ്പസ് വെഹിക്കിൾ
- വിവരസാേങ്കതികവിദ്യ ഉപയോഗിച്ച് ഖനന-ഭൂവിജ്ഞാനീയ വകുപ്പിനെ ആധുനീകരിക്കും
- റിസർവോയറിലെ മണൽ വാരൽ, പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിച്ചുള്ള ക്വാറികളുടെ പ്രവർത്തനം, ബദൽ സാമഗ്രികളുടെ ഉൽപാദനം എന്നിവക്ക് നടപടി
- സംസ്ഥാനത്തെ തുറമുഖങ്ങളെയും വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി അന്തർദേശീയ വിപണി ലക്ഷ്യമിട്ടുള്ള ഉൽപാദനത്തിന് വഴിയൊരുക്കും
- കരകൗശല വസ്തുക്കളുടെ കേരള തനിമയാർന്ന ഉൽപന്നങ്ങളുടെയും വിൽപനക്കായി ഇ-കോമേഴ്സ് പോർട്ടൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
