Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനിതകളുടെ ഉന്നമനത്തിന്...

വനിതകളുടെ ഉന്നമനത്തിന് മുഖ്യപരി​ഗണന -കെ.സി. റോസക്കുട്ടി

text_fields
bookmark_border
KC Rosakutty
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വ​നി​ത​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​ന് മു​ഖ്യ​പ​രി​​ഗ​ണ​ന ന​ൽ​കി​യു​ള്ള വി​ക​സ​ന പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​ത്​ ന​ട​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് സം​സ്ഥാ​ന വ​നി​ത വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​സി. റോ​സ​ക്കു​ട്ടി പ​റ​ഞ്ഞു.

സ്ത്രീ​ക​ൾ, ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്​​സ്, സിം​​ഗി​ൾ മ​ദ​ർ തു​ട​ങ്ങി​യ​വ​െ​ര​യും സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ൽ കൊ​ണ്ടു​വ​രു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. സം​സ്ഥാ​ന വ​നി​ത വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം മാ​ധ്യ​മ​ങ്ങളോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന വ​നി​ത വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ സ്ത്രീ​മു​ന്നേ​റ്റ​രം​​ഗ​ത്ത് വ​ൻ വി​ക​സ​ന കു​തി​പ്പാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്. ഇ​നി​യും ക​രു​ത്തോ​ടെ അ​ത് മു​ന്നോ​ട്ട് കൊ​ണ്ട് പോ​കു​ക​യാ​ണ് ല​ക്ഷ്യം. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ട​യി​ൽ 600 കോ​ടി​യി​ൽ​പ​രം രൂ​പ​യാ​ണ് വ​നി​ത​വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ വ​ഴി വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി ന​ൽ​കി​യി​ട്ടു​ള്ള​ത്. അ​തി​ന്‍റെ തു​ട​ർ പ​ദ്ധ​തി​ക​ൾ​ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും റോ​സ​ക്കു​ട്ടി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women empowermentKC Rosakutty
News Summary - main concern for the upliftment of women - KC Rosa kutty
Next Story