Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാ​ട്ടോ റി​ക്ഷ...

ഒാ​ട്ടോ റി​ക്ഷ തൊ​ഴി​ലാ​ളി​യെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ

text_fields
bookmark_border
ഒാ​ട്ടോ റി​ക്ഷ തൊ​ഴി​ലാ​ളി​യെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ
cancel
camera_alt

ജി​തി​ൻ രാ​ജ്​

തി​രു​വ​ന​ന്ത​പു​രം: ഒാ​ട്ടോ റി​ക്ഷ തൊ​ഴി​ലാ​ളി​യെ നാ​ട​ൻ ബോം​ബെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ പി​ടി​കൂ​ടി​യ​താ​യി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ബ​ൽ​റാം കു​മാ​ർ ഉ​പാ​ധ്യാ​യ അ​റി​യി​ച്ചു. നാ​ലാ​ഞ്ചി​റ അ​ക്ഷ​യ ഗാ​ർ​ഡ​ൻ​സ് അ​മൃ​ത് വീ​ട്ടി​ൽ കാ​പ്പി​രി എ​ന്ന ജി​തി​ൻ രാ​ജാ​ണ്​ (27) പി​ടി​യി​ലാ​യ​ത്.

കേ​ശ​വ​ദാ​സ​പു​രം ജ്യോ​തി ന​ഗ​റി​ൽ പ്ര​മോ​ദ് കു​മാ​റി​നെ​യാ​ണ് ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 10ന് ​ജി​തി​ൻ​രാ​ജി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ​സം​ഘം കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. രാ​ത്രി ഒ​മ്പ​തോ​ടെ സ​മീ​പ​ത്തെ വി​വാ​ഹ​വീ​ട്ടി​ൽ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്ന പ്ര​തി​ക​ൾ വീ​ട്ടി​ന് മു​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന പ്ര​മോ​ദി​നു​നേ​രെ നാ​ട​ൻ​ബോം​ബ് എ​റി​യു​ക​യാ​യി​രു​ന്നു.

പ്ര​മോ​ദ് കു​മാ​റി​െൻറ അ​ന​ന്തി​ര​വ​നോ​ടു​ള്ള വി​രോ​ധം മൂ​ല​മാ​യി​രു​ന്നു ആ​ക്ര​മ​ണം. മ​റ്റ് മൂ​ന്ന് പ്ര​തി​ക​ളെ നേ​ര​ത്തേ പി​ടി​കൂ​ടി​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ജി​തി​നെ പി​ടി​കൂ​ടാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കു​ട​പ്പ​ന​ക്കു​ന്നി​ലെ ഒ​ളി​സ​ങ്കേ​ത​ത്തി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ൾ​ക്കെ​തി​രെ മ്യൂ​സി​യം, പൂ​ജ​പ്പു​ര, ക​േ​ൻ​റാ​ൺ​മെൻറ്, പേ​രൂ​ർ​ക്ക​ട, മ​ണ്ണ​ന്ത​ല, വ​ഞ്ചി​യൂ​ർ, നെ​ടു​മ​ങ്ങാ​ട് എ​ന്നീ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി 16ഓ​ളം ആ​ക്ര​മ​ണ, മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളു​ണ്ട്. ല​ഹ​രി​മ​രു​ന്ന് വി​റ്റ​തി​ന് ബം​ഗ​ളൂ​രു​വി​ലും ജി​തി​ൻ​രാ​ജി​നെ​തി​രെ കേ​സു​ണ്ട്. ഇ​യാ​ളെ ഗു​ണ്ടാ നി​യ​മ​പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ഡോ. ​ദി​വ്യ വി. ​ഗോ​പി​നാ​ഥ് അ​റി​യി​ച്ചു.

പേ​രൂ​ർ​ക്ക​ട എ​സ്.​എ​ച്ച്.​ഒ സൈ​ജു​നാ​ഥ്, എ​സ്.​ഐ​മാ​രാ​യ സ​ഞ്ജു ജോ​സ​ഫ്, വി​ൽ​ബ​ർ​രാ​ജ്, എ.​എ​സ്.​ഐ​മാ​രാ​യ രാം​കു​മാ​ർ, ബ​ൽ​റാം ശ​ങ്ക​ർ, വി​നോ​ദ്, സി.​പി.​ഒ​മാ​രാ​യ അ​നു, അ​നീ​ഷ്, പ്ര​ശാ​ന്ത് എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്​​റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptThiruvananthapuram News
News Summary - main accused in the attempted murder case has been arrested
Next Story