വിദ്യാർഥിയെ ആള് മാറി മർദിച്ച് കൊലപ്പെടുത്തി; ജയിൽ വാർഡൻ അറസ്റ്റിൽ
text_fieldsകൊല്ലം: ആളുമാറി മർദനമേറ്റ െഎ.ടി.െഎ വിദ്യാർഥി മരിച്ച സംഭവത്തിൽ ജയിൽ വാർഡൻ പിടിയിൽ. കൊല്ലം ജില്ലാ ജയിൽ വാർഡൻ വിനീതാണ് പൊലീസ് പിടിയിലായത്. മർദനമേറ്റ രഞ്ജിത്ത് കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ഫെബ്രുവരി 14നാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ ശല്യം ചെയ്തുവെന്ന് ആരോപിച്ച് വിനീതിെൻറ നേതൃത്വത്തിലുള്ള സംഘം രഞ്ജിത്തിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദിക്കുകയായിരുന്നു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്.
സംഭവത്തിൽ വിനീതിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. വിദ്യാർഥിയുടെ മരണത്തിന് ശേഷമാണ് വിനീതിനെതിരെ നടപടിയെടുക്കാൻ പൊലീസ് തയാറായതെന്ന് ആക്ഷേപമുണ്ട്.
നാടിെൻറ ഉള്ളുപിടയുന്ന ദുഃഖമായി രഞ്ജിത്തിെൻറ മരണം
ചവറ: രഞ്ജിത്തിെൻറ മരണം ഒരുനാടിെൻറ ഉള്ളുപിടയുന്ന ദുഃഖമായി മാറി. പെൺകുട്ടിയെ കളിയാക്കിയെന്നാരോപിച്ച് ജയിൽ വാർഡെൻറ നേതൃത്വത്തിൽ ആറംഗ സംഘം വീട് കയറി മർദിച്ച് അവശനാക്കി ചികിത്സയിൽ കഴിയവെ വ്യാഴാഴ്ച മരിച്ച തേവലക്കര അരിനല്ലൂർ ചിറക്കാലക്കോട്ട് കിഴക്കതിൽ രഞ്ജിത്തിനെ കുറിച്ച് നാട്ടുകാർക്കും കൂട്ടുകാർക്കും നല്ലതേ പറയാനുള്ളൂ. ചന്ദനത്തോപ്പ് ഗവ. ഐ.ടി.ഐയിൽ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു രഞ്ജിത്. രാവിലെ വീടുകളിൽ പത്രവിതരണവും പിന്നീട് വീടിനടുത്തുള്ള ക്ഷേത്രത്തിൽ മാലകെട്ടും കഴിഞ്ഞാണ് ഐ.ടി.ഐയിൽ പഠനത്തിന് പോകുന്നത്.
കഴിഞ്ഞ 14ന് രാത്രി 10ഒാടെ നാട്ടുകാരനും ജില്ല ജയിലിലെ വാർഡനുമായ വിനീതിെൻറ നേതൃത്വത്തിലെ ആറംഗസംഘം രഞ്ജിത്തിെൻറ വീട്ടിലെത്തി ബന്ധുവിെൻറ മകളെ കളിയാക്കിയെന്നാരോപിച്ച് മർദിക്കുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ രഞ്ജിത്തിനെ ചവറയിലെ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷക്കുശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വ്യാഴാഴ്ച വൈകീട്ട് മരിച്ചത്.
വെള്ളിയാഴ്ച പൊലീസ് സർജെൻറ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം വൈകീട്ട് നാലോടെ അരിനല്ലൂരിലുള്ള രഞ്ജിത്തിെൻറ വീട്ടിലേക്ക് കൊണ്ടുവന്നു. സഹപാഠികൾ, തദ്ദേശഭരണ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയപാർട്ടി ഭാരവാഹികൾ തുടങ്ങി നൂറുകണക്കിന് ആളുകൾ രഞ്ജിത്തിന് അന്ത്യോപചാരം അർപ്പിക്കുവാൻ എത്തിയിരുന്നു. മകെൻറ വേർപാടിൽ നിലവിളിച്ച് കരയുന്ന മാതാവ് രജനിയെ ആശ്വസിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല. കണ്ടുനിന്നവരുടെ ഉള്ളുലയ്ക്കുന്ന കാഴ്ചയായി ആ അമ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
