Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഹിള മോർച്ച പ്രതിഷേധം: സുരക്ഷാവീഴ്ചയിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
text_fieldsbookmark_border
തിരുവനന്തപുരം: ഡി.ജി.പിയുടെ ഔദ്യോഗിക വസതിയിലേക്ക് മഹിള മോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ സുരക്ഷാവീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ.
ഡി.ജി.പിയുടെ വസതിയിൽ സുരക്ഷ ചുമതലയിലുണ്ടായിരുന്ന മുരളീധരൻ നായർ, മുഹമ്മദ് ഷെബിൻ, സജിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് മഹിള മോർച്ച പ്രവർത്തകർ ഡി.ജി.പിയുടെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ചുകയറി പ്രതിഷേധിച്ചത്.
മഹിള മോർച്ച സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെക്കൂടി പ്രതികളാക്കി കഴിഞ്ഞ ദിവസം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

