Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വോട്ടുകൊള്ളക്കെതിരെ പ്രതിഷേധം തീർത്ത് മഹിള കോൺഗ്രസ്

text_fields
bookmark_border
ലോക്ഭവന് മുന്നിൽ ‘കേരള ജന്തർ മന്തർ’
വോട്ടുകൊള്ളക്കെതിരെ പ്രതിഷേധം തീർത്ത് മഹിള കോൺഗ്രസ്
cancel

തിരുവനന്തപുരം: വോട്ടു കൊള്ളക്കെതിരെ ലോക്ഭവന് മുന്നിൽ മഹിള കോൺഗ്രസ് തീർത്ത ‘കേരള ജന്തർ മന്തർ’ പ്രതിഷേധക്കടലായി. ഭരണഘടന ഉയർത്തി പ്രതിജ്ഞ ചൊല്ലി. കേരള ജന്തർ മന്തറിൽ പങ്കെടുക്കുന്നതിന് കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നടക്കം മഹിള കോൺഗ്രസ് പ്രവർത്തകർ രാവിലെ തന്നെ ലോക്ഭവന് സമീപം എത്തി.

തെരഞ്ഞെടുപ്പ് കമീഷനെതിരെയും കേന്ദ്രസർക്കാറിനെതിരെയും മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ പൊലീസ് ബാരിക്കേർഡ് തീർത്തു തടഞ്ഞു. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി ഉദ്ഘാടനം ചെയ്തു. ഭരണഘടനയും ഭരണഘടന സ്ഥാപനങ്ങളും സംരക്ഷിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രണ്ടാം സ്വാതന്ത്ര്യ സമരമാണ് രാജ്യത്ത് നടക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തർ എം.പി പറഞ്ഞു.

യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി, മന്ത്രി പി.സി. വിഷ്ണുനാഥ്, എം.എം. നസീർ എം.എൽ.എ കെ.പി.സി.സി ഭാരവാഹികളായ വി.എസ്. ശിവകുമാർ, നെയ്യാറ്റിൻകര സനൽ, മണക്കാട് സുരേഷ്, രമണി പി. നായർ കെ.എസ്.യു പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ, ജവഹർ ബാൽ മഞ്ച് ദേശീയ അധ്യക്ഷൻ ജി.വി. ഹരി, കെ.പി.സി.സി വക്താവ് അനിൽ ബോസ്, മഹിള കോൺഗ്രസ് സംസ്ഥാന നേതാക്കളായ രജനി രമാനന്ദ്, ജയലക്ഷ്മി ദത്തൻ, ഷാമില ബീഗം, ജില്ല പ്രസിഡന്‍റ് ഗായത്രി വി. നായർ എന്നിവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mahila Congress Stages Protest Against Alleged Vote Rigging
Next Story