Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹിള കോൺഗ്രസ് അധ്യക്ഷ അഡ്വ. ജെബി മേത്തർ 23ന് ചുമതലയേൽക്കും

text_fields
bookmark_border
Jebi Mather
cancel

തിരുവനന്തപുരം: മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായി കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി നിയമിച്ച അഡ്വ. ജെബി മേത്തർ ഡിസംബർ 23ന് രാവിലെ 11 മണിക്ക് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനിൽ ചുമതലയേൽക്കും.

കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മഹിള കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷ നെറ്റാ ഡിസൂസ, എം.പിമാർ, എം.എൽ എമാർ, കെ.പി.സി.സി ഭാരവാഹികൾ, മഹിള കോൺഗ്രസ് നേതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. ഉച്ചക്ക് ശേഷം അഖിലേന്ത്യ അധ്യക്ഷയുടെ സാന്നിധ്യത്തിൽ മഹിള കോൺഗ്രസ് യോഗം ചേരും.

കേരള ഹൈകോടതി അഭിഭാഷകയായ ജെബി മേത്തർ നിലവിൽ കെ.പി.സി.സി സെക്രട്ടറിയും എ.ഐ.സി.സി അംഗവും ആലുവ നഗരസഭ വൈസ് ചെയർപേഴ്സണും ആണ്. യൂത്ത് കോൺഗ്രസ് മുൻ ദേശീയ സെക്രട്ടറിയായിരുന്നു.

ലതിക സുഭാഷ് രാജിവെച്ച് എട്ടു മാസത്തിന് ശേഷമാണ് മഹിള കോൺഗ്രസിന് പുതിയ അധ്യക്ഷയെ കോൺഗ്രസ് ഹൈകമാൻഡ് പ്രഖ്യാപിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് ലതിക സംസ്ഥാന പ്രസിഡൻറ്​ സ്ഥാനം രാജി​െവച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mahila Congress president jebi mather will take charge on the Dec 23rd
Next Story