Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസ്...

കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച മഹിള കോൺഗ്രസ് നേതാവിന്​ സസ്​പെൻഷൻ

text_fields
bookmark_border
കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച മഹിള കോൺഗ്രസ് നേതാവിന്​ സസ്​പെൻഷൻ
cancel

കോട്ടയം: കോൺഗ്രസ്​ നേതൃത്വത്തിനെതിരെ പരസ്യമായി പ്രതിഷേധിച്ച മഹിള കോൺഗ്രസ്​ കോട്ടയം ജില്ല സെക്രട്ടറി ഡോ. ജെസിമോൾ മാത്യുവിന്​ സസ്​പെൻഷൻ. അഞ്ചുദിവസത്തിനകം വിശദീകരണം നൽകിയില്ലെങ്കിൽ കടുത്ത നടപടിയെന്ന് സംസ്ഥാന നേതൃത്വം മുന്നറിയിപ്പും​ നൽകിയിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിൽ തന്നെ തോൽപിക്കാൻ ശ്രമിച്ചെന്ന്​ പറയുന്ന വ്യക്തിയെ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറാക്കിയതിനെതിരെ ജെസിമോൾ വാർത്തസമ്മേളനം വിളിച്ച്​ പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ മണ്ഡലം പ്രസിഡന്‍റ്​ പി.വി. ജോയിക്കെതിരെയായിരുന്നു പ്രതികരണം. ഔദ്യോഗിക പദവിയിലിരിക്കെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആളാണ് ജോയിയെന്നായിരുന്നു ജെസിമോളുടെ ആരോപണം. ആരോപണവിധേയനെ മണ്ഡലം പ്രസിഡന്‍റാക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ കടുംപിടിത്തം പിടിച്ചെന്നും പിന്നിലെ ദുരുദ്ദേശ്യത്തെക്കുറിച്ച്​ അറിയില്ലെന്നും അവർ ആരോപിച്ചിരുന്നു.

ജോയിക്കെതിരെ എ.ഐ.സി.സി പ്രസിഡന്‍റ്​, എ.ഐ.സി.സി സെക്രട്ടറി താരിഖ് അന്‍വര്‍, കെ.പി.സി.സി പ്രസിഡന്‍റുമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. സുധാകരന്‍ എന്നിവർക്ക്​ പലതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. ജോയിയെ മണ്ഡലം പ്രസിഡന്‍റാക്കാനുള്ള നീക്കമുണ്ടായപ്പോള്‍ തന്നെ കോണ്‍ഗ്രസ് അച്ചടക്കസമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എയെ നേരില്‍ കണ്ടിരുന്നു. എന്നാല്‍, കെ.പി.സി.സി തലത്തിലെ അച്ചടക്കലംഘനമാണ് തനിക്ക്​ നോക്കാനുള്ളതെന്നും ലോക്കല്‍ പരാതികള്‍ പറ്റില്ലെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചെന്നും ജെസിമോള്‍ മാത്യു ആരോപിച്ചിരുന്നു. അതിന്​ പിന്നാലെയാണ്​ അച്ചടക്ക നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressMahila CongressDr Jessymol Mathew
News Summary - Mahila Congress leader suspended for protesting against Congress leadership
Next Story