Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാനവീയം വീഥിയില്‍ മഹിളാ കോണ്‍ഗ്രസ്സ്‌ കൂട്ടായ്‌മ നാളെ

text_fields
bookmark_border
മാനവീയം വീഥിയില്‍ മഹിളാ കോണ്‍ഗ്രസ്സ്‌ കൂട്ടായ്‌മ നാളെ
cancel

തിരുവനന്തപുരം: കലാകാരന്മാര്‍ക്ക്‌ പകരം കൊലയാളികളും മയക്കുമരുന്ന്‌ മാഫിയയും നൈറ്റ്‌ലൈഫിന്റെ മറവില്‍ മാനവീയം വീഥി കീഴടക്കുകയാണെന്ന്‌ മഹിളാ കോണ്‍ഗ്രസ്. പൊലീസ്‌ നോക്കുകുത്തികളും കാഴ്‌ചക്കാരുമായി മാറിയിരിക്കുന്നു. നൈറ്റ്‌ലൈഫ്‌ പ്രഖ്യാപനം വന്നതിനുശേഷം വലിയ പത്ത്‌ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നു.

എണ്ണമില്ലാത്ത ചെറിയ സംഘര്‍ഷങ്ങള്‍ ദിവസവും നടക്കുന്നു. സമീപവാസികള്‍ക്കും സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും വഴിനടക്കാനാവാത്തവിധം മദ്യപാനികളും അക്രമികളും അഴിഞ്ഞാടുകയാണ്‌. മാനവീയം വീഥിയിലെ അക്രമികളെ അമര്‍ച്ചചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ മഹിളാ കോണ്‍ഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ വൈകീട്ട് ആറിന് മാനവീയം വീഥിയില്‍ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കുമെന്ന്‌ ജില്ലാ പ്രസിഡന്റ്‌ ഗായത്രി വി. നായര്‍ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mahila Congress group tomorrow at Manaviyam Veethi
Next Story