മാഹി ഇരട്ടക്കൊല: അറസ്റ്റ് വേഗത്തിലാക്കാൻ നീക്കം
text_fieldsതലശ്ശേരി: പള്ളൂരിലും ന്യൂ മാഹിയിലും ഉണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളിൽ അറസ്റ്റ് വേഗത്തിലാക്കാൻ ഒരുങ്ങി അന്വേഷണസംഘങ്ങൾ. പള്ളൂരിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കണ്ണിപ്പൊയിൽ ബാബുവിനെയും ന്യൂ മാഹിയിൽ പെരിങ്ങാടി ഇൗച്ചിയിലെ ആർ.എസ്.എസ് പ്രവർത്തകൻ കെ.പി. ഷമേജിനെയും കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റമറ്റരീതിയിൽ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് സംഘം ശ്രമിക്കുന്നത്.
ഇതിെൻറ ഭാഗമായി മാഹി സീനിയർ പൊലീസ് സൂപ്രണ്ട് അപൂർവ ഗുപ്ത പള്ളൂരിലും കണ്ണൂർ ജില്ല പൊലീസ് ചീഫ് ജി. ശിവവിക്രം തലശ്ശേരിയിലും ക്യാമ്പ് ചെയ്താണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് തലശ്ശേരി എ.എസ്.പി ഒാഫിസിൽ എത്തിയ എസ്.പി ശിവവിക്രം ഷമേജിെൻറ കൊലപാതക കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന എ.എസ്.പി ചൈത്ര തെരേസ ജോൺ, ടൗൺ സി.െഎ കെ.ഇ. പ്രേമചന്ദ്രൻ എന്നിവരടങ്ങിയ സംഘവുമായി അന്വേഷണപുരോഗതി വിലയിരുത്തി. കണ്ണൂർ െഎ.ജി ബെൽറാം കുമാർ ഉപാധ്യായയും വെള്ളിയാഴ്ച രാവിലെ തലശ്ശേരിയിൽ എത്തി ഉന്നത ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ വിലയിരുത്തി.
സമീപപ്രദേശങ്ങളിലായി നടന്ന കൊലപാതകങ്ങളിലെ കുറ്റവാളികളെ എത്രയുംവേഗം പിടികൂടുന്നതിന് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. പുതുച്ചേരി-കേരള ഡി.ജി.പിമാരുടെ സന്ദർശനതിരക്കുകൾക്കുശേഷം വ്യാഴാഴ്ചയാണ് ഇരുസംസ്ഥാനങ്ങളിലെയും അന്വേഷണസംഘങ്ങൾ സജീവമായത്. ഇതിനകം ഒേട്ടറെ പേരെ ഇരുഭാഗത്തെയും അന്വേഷണസംഘം ചോദ്യംചെയ്തിട്ടുണ്ട്. ഷമേജിെൻറ കൊലയുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെയാണ് ചോദ്യം ചെയ്തത്. ബാബുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ബി.ജെ.പി പുതുച്ചേരി ഭാരവാഹി ഉൾപ്പെടെയുള്ളവരെ മാഹി അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തതായും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
