സമാധാനസന്ദേശം താഴെ തട്ടിലെത്തിക്കാൻ നേതാക്കളുടെ തീരുമാനം
text_fieldsകണ്ണൂർ: മാഹി പള്ളൂരിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെയും സംഘർഷത്തിെൻറയും പശ്ചാത്തലത്തിൽ ജില്ല കലക്ടർ വിളിച്ചുചേർത്ത ഉഭയകക്ഷിയോഗത്തിൽ നേതാക്കൾ തമ്മിൽ ധാരണ. സമാധാനസന്ദേശം താഴെ തട്ടിലെത്തിക്കാൻ ഉഭയകക്ഷിയോഗത്തിൽ തീരുമാനമായെന്നും നേതാക്കൾ പറഞ്ഞു. അതേസമയം, ഇരുവിഭാഗത്തിെൻറയും പ്രമുഖ നേതാക്കൾ ചർച്ചയിൽ പെങ്കടുത്തില്ല.
ഇരു പാർട്ടികളിലുംപെട്ടവർ കൊല്ലപ്പെട്ട സാഹചര്യത്തിൽ പൊലീസ് അന്വേഷണം സംബന്ധിച്ച ചർച്ചകളൊന്നും യോഗത്തിൽ നടന്നിട്ടില്ല. അന്വേഷണം നടക്കെട്ടയെന്നാണ് യോഗത്തിനുശേഷം പുറത്തിറങ്ങിയ ബി.ജെ.പി ജില്ല പ്രസിഡൻറ് പി. സത്യപ്രകാശ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. നിർഭാഗ്യകരമായ സംഭവങ്ങളാണ് മാഹി പള്ളൂരിലുണ്ടായതെന്നും മേഖലയിൽ സമാധാനമുണ്ടാക്കാൻ താഴെ തട്ടിലേക്ക് നിർദേശം നൽകുമെന്നും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സഹദേവനും വെളിപ്പെടുത്തി.
ഉഭയകക്ഷിയോഗം നടക്കുന്ന വിവരമറിഞ്ഞ് പൗരാവകാശ സാമൂഹികപ്രവർത്തകർ എന്ന ബാനറുമേന്തി ഒരുവിഭാഗമാളുകൾ കലക്ടറേറ്റ് പടിക്കലേക്ക് മാർച്ചും പ്രതിഷേധയോഗവും നടത്തിയതിനെത്തുടർന്ന് ജില്ല കലക്ടറുടെ ചേംബറിൽനിന്ന് കലക്ടറുടെ ക്യാമ്പ് ഒാഫിസിലേക്ക് ചർച്ചമാറ്റി.
സമാധാന കമ്മിറ്റി യോഗമെന്ന പേരിൽ ജില്ലയിൽ സമാധാനാന്തരീക്ഷം തകർക്കുന്നതിന് ഉത്തരവാദികളായവരെ സംരക്ഷിക്കുന്ന നിലപാടാണ് അധികാരികൾ സ്വീകരിക്കുന്നതെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. ജില്ല പൊലീസ് മേധാവി ജി. ശിവവിക്രം, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സഹദേവൻ, സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം എം. സുരേന്ദ്രൻ, എ.എൻ. ഷംസീർ എം.എൽ.എ, ആർ.എസ്.എസ് ജില്ല കാര്യവാഹക് കെ. പ്രമോദ്, വിഭാഗ് കാര്യവാഹക് കെ.വി. ജയരാജൻ എന്നിവരും ചർച്ചക്കെത്തി. ജില്ലയിെല ഏത് സമാധാന കമ്മിറ്റി യോഗങ്ങളിലും പെങ്കടുക്കാറുള്ള സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ, ആർ.എസ്.എസ് സംസ്ഥാന നേതാവ് വത്സൻ തില്ലേങ്കരി എന്നിവർ ഉഭയകക്ഷിയോഗത്തിനെത്താത്തത് ശ്രദ്ധിക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
