മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ പൂർത്തിയായി, വാർഡിലേക്ക് മാറ്റി
text_fieldsകൊച്ചി: നടനും കൊമേഡിയനുമായ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ കാറപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മിമിക്രി താരം മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ പൂർത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മഹേഷ് ചികിത്സയിലുള്ളത്. നടൻ ബിനീഷ് ബാസ്റ്റിനാണ് ഇതുസംബന്ധിച്ച വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
കൊല്ലം സുധിയോടൊപ്പം കാറിൽ മഹേഷ് കുഞ്ഞുമോൻ, ബിനു അടിമാലി, ഡ്രൈവർ ഉല്ലാസ് എന്നിവരും ഉണ്ടായിരുന്നു. വടകരയില്‍ ചാനൽ പരിപാടി കഴിഞ്ഞ് തിരികെ വരികയായിരുന്നു ഇവർ. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം.
മഹേഷ് കുഞ്ഞുമോന് ഏറെ നീണ്ട ശസ്ത്രക്രിയയാണ് പൂർത്തിയായതെന്ന് ബിനീഷ് ബാസ്റ്റിൻ അറിയിച്ചു. ഇന്നലെ രാത്രിയോടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി മുറിയിലേക്ക് മാറ്റി. ഡ്രൈവർ ഉല്ലാസിന്റെയും ആരോഗ്യനില തൃപ്തികരമാണ്. ബിനു അടിമാലിക്കും കാര്യമായ പരിക്കുകളില്ല. അപകടത്തിന്റെ ആഘാതത്തിലാണ് എല്ലാവരും. പ്രാർഥിക്കണമെന്നാണ് എല്ലാവരോടും അഭ്യർഥിക്കുന്നതെന്നും ബിനീഷ് ബാസ്റ്റിൻ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

