Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅധികം വന്ന രാജ്യസഭ...

അധികം വന്ന രാജ്യസഭ സീറ്റ്​ എൻ.സി.പിക്ക്​ നൽകി സഖ്യം

text_fields
bookmark_border
ncp leader fauzia khan
cancel

മും​ബൈ: മ​ഹാ​രാ​ഷ്​​ട്ര​യി​ൽ അ​ധി​കം​വ​രു​ന്ന രാ​ജ്യ​സ​ഭ സീ​റ്റ്​ എ​ൻ.​സി.​പി​ക്ക്​ ന​ൽ​കാ​ൻ ശി​വ​സേ​ന, എ​ൻ .​സി.​പി, കോ​ൺ​ഗ്ര​സ്​ സ​ഖ്യ​മാ​യ മ​ഹാ വി​കാ​സ്​ അ​ഗാ​ഡി തീ​രു​മാ​നി​ച്ചു. 26നാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​. ഏ​ഴ്​ സീ​റ്റ്​ മ​ഹാ​രാ​ഷ്​​ട്ര​യി​ൽ നി​ന്നാ​ണ്.

കേ​ന്ദ്ര സ​ഹ​മ​ന്ത്രി രാം​ദാ​സ്​ അ​ത്താ​വാ​ലെ അ​ട​ക്കം ബി.​ജെ.​പി​യു​ടെ മൂ​ന്നും പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ ശ​ര​ദ്​ പ​വാ​ർ ഉ​ൾ​പ്പെ​ടെ എ​ൻ.​സി.​പി​യു​ടെ ര​ണ്ടും ശി​വ​േ​സ​ന​യു​ടെ​യും കോ​ൺ​ഗ്ര​സി‍​​െൻറ​യും ഒാ​രോ​ന്നു​​വീ​ത​വും രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ളു​ടെ കാ​ലാ​വ​ധി​യാ​ണ്​ അ​വ​സാ​നി​ക്കു​ന്ന​ത്.

ഇ​ത്ത​വ​ണ ര​ണ്ടു​പേ​രെ ജ​യി​പ്പി​ക്കാ​നു​ള്ള അം​ഗ​ബ​ലം എ​ൻ.​സി.​പി​ക്കി​ല്ല. ശി​വ​സേ​ന​ക്കും എ​ൻ.​സി.​പി​ക്കും കോ​ൺ​ഗ്ര​സി​നും ഒാ​രോ അം​ഗ​ങ്ങ​ളെ വീ​തം ജ​യി​പ്പി​ക്കാം. ബി.​ജെ.​പി​ക്ക്​ മൂ​ന്നും നി​ല​നി​ർ​ത്താം. ശേ​ഷി​ച്ച ഒ​ന്നി​ൽ ജ​യി​പ്പി​ക്കാ​നു​ള്ള ശേ​ഷി ആ​ർ​ക്കു​മി​ല്ല. 15 സ്വ​ത​ന്ത്ര​രു​ടെ പി​ന്തു​ണ​യി​ൽ അ​ഗാ​ഡി​ക്ക്​ ഇൗ ​സീ​റ്റ്​ നേ​ടാം. ഇ​തോ​ടെ സീ​റ്റ്​ എ​ൻ.​സി.​പി ന​ൽ​കു​ക​യാ​യി​രു​ന്നു.

പ​വാ​റി​നു​​പു​റ​മെ മു​ൻ സം​സ്​​ഥാ​ന സ​ഹ​മ​ന്ത്രി​യും പാ​ർ​ട്ടി​യി​ലെ മു​സ്​​ലിം വ​നി​ത നേ​താ​വു​മാ​യ ഫൗ​സി​യ ഖാ​നാ​കും എ​ൻ.​സി.​പി സ്​​ഥാ​നാ​ർ​ഥി. അ​തി​നി​ടെ, മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ്​ താ​ക്ക​റെ നി​യ​മ​സ​ഭ കൗ​ൺ​സി​ലി​ലേ​ക്ക്​ മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഉ​ദ്ധ​വ്​ നി​ല​വി​ൽ എം.​എ​ൽ.​എ​യോ കൗ​ൺ​സി​ൽ അം​ഗ​​േ​മാ അ​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ത്ത ഉ​ദ്ധ​വ്​ ശ​ര​ദ്​ പ​വാ​റി‍​​െൻറ നി​ർ​ബ​ന്ധ​ത്തി​ന്​ വ​ഴ​ങ്ങി​യാ​ണ്​ മു​ഖ്യ​മ​ന്ത്രി​പ​ദം ഏ​റ്റെ​ടു​ത്ത​ത്.

ആ​റു​മാ​സ​ത്തി​ന​കം ഏ​തെ​ങ്കി​ലും ഒ​രു സ​ഭ​യി​ൽ അം​ഗ​മാ​ക​ണം. ഉ​റ​ച്ച സീ​റ്റു​ക​ൾ പാ​ർ​ട്ടി എം.​എ​ൽ.​എ​മാ​ർ ഒ​ഴി​ഞ്ഞു​കൊ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ങ്കി​ലും ഉ​ദ്ധ​വ്​ നി​യ​മ​സ​ഭ കൗ​ൺ​സി​ൽ സീ​റ്റി​ൽ മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtrancpRajya Sabhamalayalam newsindia news
News Summary - Maharashtra Rajya Sabha Seat NCP -India News
Next Story