Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​ഹാ​രാ​ജാ​സ് കോ​ള​ജ്...

മ​ഹാ​രാ​ജാ​സ് കോ​ള​ജ് സംഘർഷം; കെ.എസ്.യു പ്രവർത്തകൻ ഇജിലാൽ അറസ്റ്റിൽ

text_fields
bookmark_border
മ​ഹാ​രാ​ജാ​സ് കോ​ള​ജ് സംഘർഷം; കെ.എസ്.യു പ്രവർത്തകൻ ഇജിലാൽ അറസ്റ്റിൽ
cancel

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലു​ണ്ടാ​യ വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷ​ത്തി​ൽ കെ.എസ്.യു പ്രവർത്തകൻ മുഹമ്മദ് ഇജിലാൽ അറസ്റ്റിൽ. എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അബ്ദുൽ നാസറിന് കുത്തേറ്റ സംഭവത്തിലാണ് അറസ്റ്റ്. എസ്.എഫ്.ഐയുടെ പരാതിയിൽ കെ.എസ്.യു- ഫ്രട്ടേണിറ്റി പ്രവർത്തകരായ 15 പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. കെമിസ്ട്രി മൂന്നാംവർഷ വിദ്യാർഥിയായ ഇജിലാൽ കേസിലെ എട്ടാം പ്രതിയാണ്.

ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തിലാണ് എ​സ്.​എ​ഫ്.​ഐ യൂ​നി​റ്റ് സെ​ക്ര​ട്ട​റി അബ്ദുൽ നാസറിന് കു​ത്തേ​റ്റത്. തു​ട​ർ​ന്ന് കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​ൻ അ​മ​ൽ ടോ​മി, ഫ്ര​റ്റേ​ണി​റ്റി പ്ര​വ​ർ​ത്ത​ക​നും മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യു​മാ​യ ബി​ലാ​ൽ എ​ന്നി​വ​ർ​ക്കും മ​ർ​ദ​ന​മേ​റ്റിരുന്നു. എ​സ്.​എ​ഫ്.​ഐ ഏ​രി​യ ക​മ്മി​റ്റി അം​ഗം ഇ.​വി. അ​ശ്വ​തി​ക്കും പ​രി​ക്കു​ണ്ട്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന്​ കോ​ള​ജും ഹോ​സ്റ്റ​ലും അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക്​ അ​ട​ച്ചിട്ടിരിക്കുകയാണ്.

ത​ങ്ങ​ളെ ആ​ക്ര​മി​ച്ച​ത്​ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന്​ കെ.​എ​സ്.​യു​വും ഫ്ര​റ്റേ​ണി​റ്റി​യും അ​ക്ര​മ​ത്തി​ന്​ പി​ന്നി​ൽ കെ.​എ​സ്.​യു, ഫ്ര​റ്റേ​ണി​റ്റി പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന്​ എ​സ്.​എ​ഫ്.​ഐ​യും ആ​രോ​പി​ച്ചു.

നാ​ട​ക​പ​രി​ശീ​ല​ന​ത്തി​നി​ടെ 20ഓ​ളം പേ​ര​ട​ങ്ങു​ന്ന കെ.​എ​സ്.​യു, ഫ്ര​റ്റേ​ണി​റ്റി സം​ഘം ത​ങ്ങ​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ്​​ എ​സ്.​എ​ഫ്.​ഐ നേ​തൃ​ത്വം പ​റ​യു​ന്ന​ത്. ന​വം​ബ​റി​ൽ ന​ട​ന്ന കോ​ള​ജ്​ യൂ​നി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നാം വ​ർ​ഷ പ്ര​തി​നി​ധി സ്ഥാ​ന​ത്തേ​ക്ക് എ​സ്.​എ​ഫ്.​ഐ പ​രാ​ജ​യ​പ്പെ​ടു​ക​യും കെ.​എ​സ്.​യു വി​ജ​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ​ച്ചൊ​ല്ലി ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ മാ​സ​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്ന സം​ഘ​ർ​ഷ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണ് ബു​ധ​നാ​ഴ്ച ന​ട​ന്ന​തെ​ന്നാ​ണ്​ വി​വ​രം.

എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ ആശുപത്രിയിൽ കയറി മർദിച്ചു

കോ​ള​ജി​ന് പു​റ​ത്ത്​ റോ​ഡി​ലൂ​ടെ ന​ട​ക്കു​മ്പോ​​ഴാ​ണ് അ​മ​ലും ബി​ലാ​ലും മ​ർ​ദി​ക്ക​പ്പെ​ട്ട​തെ​ന്ന് ഫ്ര​റ്റേ​ണി​റ്റി, കെ.​എ​സ്.​യു നേ​താ​ക്ക​ൾ പ​റ​ഞ്ഞു. കോ​ള​ജി​ന് പു​റ​ത്തു​കൂ​ടി പോ​കു​ക​യാ​യി​രു​ന്ന ത​ന്നെ എ​സ്.​എ​ഫ്.​ഐ​ക്കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ‘ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ബി​ലാ​ൽ പ​റ​ഞ്ഞു.

ക​മ്പി​കൊ​ണ്ട് ത​ല​ക്ക​ടി​യേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ത​ന്നെ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ൾ 20ഓ​ളം എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ക​യ​റി​യും ആ​ക്ര​മി​ച്ചു. അ​ധി​കൃ​ത​ർ ത​ട​ഞ്ഞ​തോ​ടെ വാ​തി​ൽ​ചി​ല്ലു​ക​ൾ ത​ക​ർ​ത്തു. സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് തോ​ന്നി ആ​ശു​പ​ത്രി മാ​റാ​ൻ ​ശ്ര​മി​ക്ക​വെ പൊ​ലീ​സി​ന്‍റെ ക​ൺ​മു​ന്നി​ൽ ആം​ബു​ല​ൻ​സി​ൽ ക​യ​റി​യും എ​സ്.​എ​ഫ്.​ഐ​ക്കാ​ർ ക​ത്തി​കൊ​ണ്ട് ഉ​പ​ദ്ര​വി​ക്കു​ക​യും ക്രൂ​ര​മാ​യി അ​ടി​ക്കു​ക​യും ചെ​യ്ത​താ​യി ബി​ലാ​ൽ പ​റ​ഞ്ഞു.

ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ര​ട​ക്കം ക​ണ്ടാ​ല​റി​യാ​വു​ന്ന 20ഓ​ളം പേ​ർ​ക്കെ​തി​രെ​യും ബി​ലാ​ലി​ന്‍റെ ​പ​രാ​തി​യി​ൽ പ​ത്തോ​ളം പേ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യി​ലും ആം​ബു​ല​ൻ​സി​ലും ന​ട​ന്ന അ​ക്ര​മ​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SFIKSUMaharaja's CollegeFraternity
News Summary - Maharaja's College student conflict; KSU worker Ijilal arrested
Next Story