Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ന്​ മഹാനവമി; നാളെ...

ഇന്ന്​ മഹാനവമി; നാളെ വിജയദശമി

text_fields
bookmark_border
mahanavami
cancel
കോ​ഴി​ക്കോ​ട്​: വി​ദ്യ​യു​ടെ ഉ​ത്സ​വ​മാ​യ ന​വ​രാ​ത്രി​യി​ലെ പ്ര​ധാ​ന​മാ​യ മ​ഹാ​ന​വ​മി ഇ​ന്ന്. മ​ഹാ​ല​ക്ഷ്​​മി​യെ പൂ​ജി​ക്കു​ന്ന, ന​വ​രാ​ത്രി​യി​ലെ ഒ​മ്പ​താം നാ​ളാ​യ മ​ഹാ​ന​വ​മി​ക്കു​ശേ​ഷം വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ വി​ജ​യ​ദ​ശ​മി. മ​ഹാ​ന​വ​മി​ദി​ന​ത്തി​ൽ ​ക്ഷേ​ത്ര​ങ്ങ​ളി​ൽ പ്ര​ത്യേ​ക പൂ​ജ​ക​ളും മ​റ്റും ന​ട​ക്കും.

ഇ​രു​ട്ട​ക​റ്റി പ്ര​കാ​ശം നി​റ​യു​ന്ന​തെ​ന്ന്​ വി​ശ്വ​സി​ക്കു​ന്ന വി​ജ​യ​ദ​ശ​മി​ദി​ന​ത്തി​ൽ സം​സ്​​ഥാ​ന​ത്തെ ല​ക്ഷ​ക്ക​ണ​ക്കി​ന്​ കു​രു​ന്നു​ക​ളെ എ​ഴു​ത്തി​നി​രു​ത്തും. വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ​ക്ക്​ പേ​രു​കേ​ട്ട തി​രൂ​ർ തു​ഞ്ച​ൻ​പ​റ​മ്പ്, കോ​ട്ട​യം പ​ന​ച്ചി​ക്കാ​ട്​ മൂ​കാം​ബി​ക ക്ഷേ​ത്രം,​ പ​റ​വൂ​ർ ദ​ക്ഷി​ണ മൂ​കാം​ബി​ക ​േ​ക്ഷ​ത്രം, െഎ​രാ​ണി​മു​ട്ടം തു​ഞ്ച​ൻ​സ്​​മാ​ര​കം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്.

നൃ​ത്ത, സം​ഗീ​ത വി​ദ്യാ​ല​യ​ങ്ങ​ളി​ലും വി​വി​ധ ച​ട​ങ്ങു​ക​ളു​ണ്ടാ​കും. സം​സ്​​ഥാ​ന​ത്തി​നു​ പു​റ​ത്ത്​ കൊ​ല്ലൂ​ർ മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ലും ആ​യി​ര​ക്ക​ണ​ക്കി​ന്​ കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തും. കേ​ര​ള​ത്തി​ലെ വി​ജ​യ​ദ​ശ​മി ആ​ഘോ​ഷ​ങ്ങ​ൾ​ക്കൊ​പ്പം ക​ർ​ണാ​ട​ക​യി​ൽ ദ​സ​റ​യും പ​ശ്ചി​മ ബം​ഗാ​ളി​ൽ ദു​ർ​ഗ​പൂ​ജ​യു​മു​ണ്ട്.

പ​തി​വി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി ഇ​ത്ത​വ​ണ ദു​ർ​ഗാ​ഷ്​​ട​മി​ക്ക്​ ത​ലേ​ദി​വ​സം​ത​ന്നെ ക്ഷേ​ത്ര​ങ്ങ​ളി​ലും മ​റ്റും പു​സ്​​ത​ക​വെപ്പ്​ ന​ട​ന്നു. ചാ​​ന്ദ്ര​മാ​സ​പ്ര​കാ​രം ആ​ശ്വി​ന മാ​സ​ത്തി​ലെ വെ​ളു​ത്ത​പ​ക്ഷ അ​ഷ്​​ട​മി​യും സ​ന്ധ്യ​യും ഒ​രു​മി​ച്ചെ​ത്തു​േ​മ്പാ​ഴാ​ണ്​ പൂ​ജ​വെ​പ്പി​ന്​ ഉ​ത്ത​മം. അ​ഷ്​​ട​മി​യു​ടെ ഇൗ ​നാ​ലാം​പാ​ദം ചൊ​വ്വാ​ഴ്​​ച​യാ​യ​തി​നാ​ലാ​ണ്​ അ​ന്ന്​ പു​സ്​​ത​ക​വെപ്പ്​ ന​ട​ന്ന​ത്.​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMahanavami
News Summary - mahanavami- kerala news
Next Story