Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് വിമാനത്താവള ഡയറക്ടറായി ആർ. മഹാലിംഗം ചുമതലയേറ്റു
text_fieldsbookmark_border
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിെൻറ ഡയറക്ടറായി തമിഴ്നാട് സ്വദേശി ആർ. മഹാലിംഗം ചുമതലയേറ്റു. കെ. ശ്രീനിവാസ റാവു വിശാഖപട്ടണം ഡയറക്ടറായി സ്ഥലംമാറിയതിനെ തുടർന്നാണിത്. കോയമ്പത്തൂർ വിമാനത്താവള ഡയറക്ടറായിരുന്ന മഹാലിംഗം ഇലക്ട്രിക്കൽ എൻജിനീയറാണ്.
മാർക്കറ്റിങ് മാനേജ്മെൻറിൽ എം.ബി.എ നേടിയ ഇദ്ദേഹം ഇൻറർനാഷനൽ ഏവിയേഷൻ ഒാർഗനൈസേഷെൻറ ഇൻറർനാഷനൽ എയർപോർട്ട് പ്രഫഷനൽ സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്.
32 വർഷമായി വ്യോമയാന മേഖലയിലുള്ള മഹാലിംഗം ചെന്നൈ, ഗുവാഹതി, ഭുവനേശ്വർ, മംഗളൂരു, സേലം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കരിപ്പൂരിലും ജോലി ചെയ്തു.
Next Story

