Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മഹ’ കേരളതീരം വിടുന്നു; സംസ്ഥാനത്ത്​ മഴ കുറഞ്ഞു

text_fields
bookmark_border
‘മഹ’ കേരളതീരം വിടുന്നു;  സംസ്ഥാനത്ത്​ മഴ കുറഞ്ഞു
cancel

തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപംകൊണ്ട ‘മഹ’ ചുഴലിക്കാറ്റ് കേരളതീരം വിടുന്നു. ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ച് വടക്ക്​- പടിഞ്ഞാറന്‍‍ ദിശയിലേക്ക് നീങ്ങുന്നതായാണ്​ റിപ്പോർട്ട്​. അതേസമയം കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴക്ക്​് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുകയാണ്.എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്.

തീരദേശങ്ങളില്‍ കടലാക്രമണം അതിരൂക്ഷമാണ്.നാല് മീറ്ററില്‍ അധികം ഉയരമുള്ള വന്‍തിരമാലകള്‍ ഉണ്ടാകുമെന്ന് സമുദ്ര നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരളം , കന്യാകുമാരി, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനുള്ള നിരോധനം നിലനില്‍ക്കുകയാണ്.

വടകരയിൽ കാണാതായ രണ്ടു മത്സ്യത്തൊഴിലാളികൾ കൂടി തിരിച്ചെത്തി. ആഷിക്ക്, ലത്തീഫ് എന്നിവരാണ് കോസ്റ്റ് ഗാർഡി​​െൻറ സഹായത്തോടെ തിരിച്ചെത്തിയത്. മൂന്നുപേർ ഇന്നലെ തിരിച്ചെത്തിയിരുന്നു. ഇതോടെ കാണാതായ അഞ്ചുപേരും തിരിച്ചെത്തി. തൃശൂർ ചേറ്റുവയിൽ കടലിൽ പോയ ഫാറുഖിനായി തിരച്ചിൽ തുടരുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Maha cyclone moves to North West coast - Kerala news
Next Story