മൈസൂരുവിൽനിന്ന് കൊച്ചിയിലേക്ക് വിമാന സർവിസ്
text_fieldsബംഗളൂരു: മൈസൂരു വിമാനത്താവളത്തിൽനിന്ന് കൊച്ചിയിലേക്ക് ഉൾപ്പെടെ അഞ്ചു നഗരങ്ങ ളിലേക്ക് വിമാന സർവിസ് ആരംഭിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകി. ഉഡാൻ മൂ ന്ന് പദ്ധതിക്കു കീഴിലാണ് അഞ്ചു നഗരങ്ങളിലേക്ക് സർവിസ് ആരംഭിക്കുന്നതിന് അനുമതി നൽകിയത്.
ആറു വിമാനങ്ങളായിരിക്കും സർവിസ് നടത്തുക. ഇതിനായി മൂന്നു വിമാന കമ്പനികളാണ് സന്നദ്ധത അറിയിച്ചിരിക്കുന്നത്. മൈസൂരുവിൽനിന്ന് ഹൈദരാബാദിലേക്ക് രണ്ടും ബെളഗാവി, പനാജി, കൊച്ചി, ബംഗളൂരു എന്നീ നഗരങ്ങളിലേക്ക് ഒാരോ സർവിസുമായിരിക്കും നടത്തുക. അലിയൻസ് എയർ, ടർബോ മേഘ, ഇൻഡിഗോ എന്നീ വിമാന കമ്പനികളാണ് സർവിസ് ആരംഭിക്കാൻ തയാറായിട്ടുള്ളത്.
രാജ്യത്തെ നഗരങ്ങളിൽനിന്ന് നഗരങ്ങളിലേക്ക് കൂടുതൽ വിമാന സർവിസ് ആരംഭിക്കുന്നതിനുള്ള പദ്ധതിക്ക് കീഴിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം പുതിയ സർവിസുകൾക്ക് അനുമതി നൽകിയത്.
