Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചൊവ്വാഴ്ച മംഗളൂരുവിൽ...

ചൊവ്വാഴ്ച മംഗളൂരുവിൽ നിന്ന്​ കൊല്ലത്തേക്കും തിരിച്ചും സ്​പെഷ്യൽ ട്രെയിൻ: ബുക്കിങ്​ തുടങ്ങി

text_fields
bookmark_border
ചൊവ്വാഴ്ച മംഗളൂരുവിൽ നിന്ന്​ കൊല്ലത്തേക്കും തിരിച്ചും സ്​പെഷ്യൽ ട്രെയിൻ: ബുക്കിങ്​ തുടങ്ങി
cancel

തിരുവനന്തപുരം: ഓണത്തിരക്ക്​ കണക്കിലെടുത്ത്​ മംഗളൂരുവിൽ നിന്ന്​ കൊല്ലത്തേക്കും തിരിച്ചും അനുവദിച്ച​ സ്​പെഷൽ ട്രെയിനുകളിലേക്ക്​ ബുക്കിങ്​ തുടങ്ങി. ചൊവ്വാഴ്ച രാവിലെ എട്ടിന്​ മംഗളൂരു ജങ്​ഷനിൽ നിന്ന്​ പുറപ്പെടുന്ന എക്സ്​പ്രസ്​ സ്പെഷ്യൽ (06052) വൈകിട്ട്​ 6.45ന്​ കൊല്ലത്തെത്തും. അന്ന്​ രാത്രി ഒമ്പതിന്​ കൊല്ലത്ത്​ നിന്ന്​ മടക്കയാത്ര ആരംഭിക്കുന്ന സ്​പെഷ്യൽ ട്രെയിൻ ( 06051) അടുത്ത ദിവസം രാവിലെ 09.30 ന്​ മംഗളൂരു ജങ്ഷനിൽ എത്തിച്ചേരും. ഒ

രു എസി ടൂ ടയർ കോച്ച്, മൂന്ന്​ എ.സി ത്രീ ടയർ കോച്ചുകൾ, 10 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 4 സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ, എന്നിവ ഉൾപ്പെടുന്ന ട്രെയിനിന്​ കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നീ സ്റ്റേഷനുകളിൽ സ്​റ്റോപ്പുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamtrain ticket bookingOnam special train
News Summary - magalore to kollam special train booking
Next Story