Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രിക്കെതിരെ നടക്കുന്നത് മാഫിയ ഭീകര പ്രവർത്തനം -ഇ.പി ജയരാജൻ

text_fields
bookmark_border
ആരോപണങ്ങൾക്ക് പിന്നിൽ ആർ.എസ്.എസും ബി.ജെ.പിയും
No backdoor enactment - Minister E.P. Jayarajan
cancel

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സംസ്ഥാനത്ത് നടക്കുന്നത് മാഫിയ ഭീകര പ്രവർത്തനമാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ബോധപൂർവം കെട്ടിച്ചമച്ചതാണ് അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ. മുഖ്യമന്ത്രിയെ കരിവാരിത്തേക്കാനാണ് ആരോപണങ്ങളിലൂടെ ഇവർ ശ്രമിക്കുന്നത്. ആരോപണങ്ങൾക്ക് പിന്നിൽ നിഗൂഢ ശക്തികളുണ്ട്. സർക്കാർ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആരോപണങ്ങൾക്ക് പിന്നിൽ പി.സി ജോർജ് മാത്രമല്ല, ആർ.എസ്.എസിനും ബി.ജെ.പിക്കും ഇതിൽ പങ്കുണ്ട്. ഒരു സംസ്ഥാനത്തെയും സർക്കാറിനെയും ലക്ഷ്യംവെച്ച് മാഫിയ സംഘങ്ങൾ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്.

ആർ.എസ്.എസ് നയിക്കുന്ന സ്ഥാപനത്തിന്റെ പ്രധാന സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് സ്വപ്‌ന. ജയിൽവാസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ സൽക്കരിച്ച് കൊണ്ടുപോയി സ്ഥാനം കൊടുത്തത് അവരാണ്. അതിൽനിന്ന് എല്ലാം വ്യക്തമാണെന്നും ഇ.പി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mafia terror attack on CM -EP Jayarajan
Next Story