You are here

മധുരയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മലപ്പുറം സ്വദേശികളടക്കം അഞ്ച് മരണം 

07:47 AM
13/09/2019
madhua-accident

പഴനി: മധുരയിലെ വാടിപ്പട്ടിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് നാല് മലപ്പുറം സ്വദേശികളടക്കം അഞ്ച് പേർ മരിച്ചു. ഏഴു പേർക്ക് ഗുരുതര പരിക്ക്. കാറിലുണ്ടായിരുന്ന പേരശനൂർ വാളൂർ കളത്തിൽ മുഹമ്മദലിയുടെ ഭാര്യ റസീന (39), മകൻ ഫസൽ (21), മകൾ സഹന (ഏഴ്), കുറ്റിപ്പുറം മൂടാൽ സ്വദേശി ഹിളർ (47), ബൈക്ക് യാത്രക്കാരനായ തമിഴ്നാട് ദിണ്ടിക്കൽ സ്വദേശി പഴനിച്ചാമി (41) എന്നിവരാണ് മരിച്ചത്. 

വ്യാഴാഴ്ച വൈകിട്ടോടെ വാടിപ്പട്ടിക്ക് സമീപം ദേശീയപാതയിലായിരുന്നു അപകടം. കാർ യാത്രക്കാരി സിസാനക്ക് (18) ഗുരുതര പരിക്കേറ്റു. ആന്ധ്രയിലേക്കുള്ള കാറിലുണ്ടായിരുന്ന സഞ്ജിത (22), പ്രവീൺ (14), കിരൺ (എട്ട്), ബൈക്ക് യാത്രക്കാരനായ പാണ്ടിദുരൈ (46) എന്നിവർക്കും പരിക്കുണ്ട്. ഇവരെ മധുര, ദിണ്ടിക്കൽ സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 

മലപ്പുറം പേരശനൂരിൽ നിന്ന് മധുര വഴി ഏർവാടി പള്ളിയിൽ പോവുകയായിരുന്നു സംഘം. മധുരയിൽ നിന്ന് ആന്ധ്രയിലേക്ക് പോകുകയായിരുന്ന മറ്റൊരു കാർ ബൈക്കിൽ ഇടിച്ച ശേഷം വശത്തേക്ക് വെട്ടിച്ചപ്പോൾ മലപ്പുറത്ത് നിന്നുള്ള കാറിൽ ഇടിക്കുകയായിരുന്നു. 

Loading...
COMMENTS