Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്രസാധ്യാപകന് അയൽവാസിയുടെ വെട്ടേറ്റു

text_fields
bookmark_border
മദ്രസാധ്യാപകന് അയൽവാസിയുടെ വെട്ടേറ്റു
cancel

കോഴിക്കോട്: അയൽവാസിയുടെ വെട്ടേറ്റ് മദ്രസ അധ്യാപകന് ഗുരുതര പരിക്ക്. കുന്ദമംഗലം പതിമംഗലത്തുള്ള അഷ്റഫ് സഖാഫിക്കാണ് വെട്ടേറ്റത്. കൈക്കും കാലിനും സാരമായി പരിക്കേറ്റു. കുന്ദമംഗലം പൊലീസ് കേസെടുത്തുവെങ്കിലും പ്രതി​യെ പിടികൂടിയിട്ടില്ല.

അഷ്റഫ് സഖാഫിയെ അയൽവാസിയായ ഷമീർ വഴിയിൽ വെച്ച് വെട്ടുകയായിരുന്നു.കൊടുവാളുമായെത്തിയ ഷമീർ കുട്ടികൾ ഉൾപ്പെടെയുള്ളവരെ അക്രമിക്കാൻ ശ്രമിച്ചെന്നും വീടിന്റെ ജനൽ തകർത്തെന്നും അഷ്റഫ് സഖാഫി പറയുന്നു. ഭീതികാരണം കുടുംബത്തിന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും സഖാഫി പറയുന്നു.

വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. ഷമീർ നേരത്തെയും അഷ്‌റഫ് സഖാഫിക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Madrasa teacher was stabbed by a neighbor
Next Story