Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറി​യാ​സ്​ മൗ​ല​വി...

റി​യാ​സ്​ മൗ​ല​വി വ​ധം: പ്ര​തി​ക​ൾ മൂ​ന്നു​പേ​രെ​ന്ന്​ സൂ​ച​ന

text_fields
bookmark_border
റി​യാ​സ്​ മൗ​ല​വി വ​ധം: പ്ര​തി​ക​ൾ മൂ​ന്നു​പേ​രെ​ന്ന്​ സൂ​ച​ന
cancel

കാസര്‍കോട്: ചൂരിയിൽ മദ്റസാധ്യാപകൻ റിയാസ് മൗലവി കൊലചെയ്യപ്പെട്ട കേസിലെ പ്രതികളെക്കുറിച്ച് പൊലീസിന് സൂചന. പരിസരത്തുള്ള മൂന്നംഗ സംഘമാണ് കൃത്യം നിർവഹിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. മൗലവി കൊല്ലപ്പെട്ട ദിവസംതന്നെ മറ്റൊരു  കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് േകസിൽ മൂന്നുപേർക്ക് പങ്കുണ്ടെന്ന് സൂചന ലഭിച്ചത്.

 ആദ്യം കസ്റ്റഡിയിലെടുത്തയാളെ കൃത്യത്തിൽ പങ്കില്ലെന്ന് കണ്ടതിനെ തുടർന്ന് വിട്ടയച്ചു. കൃത്യം നിർവഹിച്ച മൂന്നുപേരും മുമ്പ് കൊലക്കേസിൽ പെടാത്തവരാണെന്നും പറയുന്നു. ഇവർക്ക് പിന്നിലുള്ള ശക്തികളെ തിരിച്ചറിഞ്ഞിട്ടില്ല. ആരുടെ ആജ്ഞയാണ് ഇവർ അനുസരിച്ചതെന്നും സംഭവത്തിലെ ക്വേട്ടഷൻ സാധ്യതയും പരിശോധിച്ചുവരുകയാണ്.  വ്യാഴാഴ്ച െഎ.ജി മഹിപാൽ യാദവ് കാസർകോെട്ടത്തി അന്വേഷണ പുരോഗതി വിലയിരുത്തുകയും കൂടുതൽ പേരിൽ നിന്നും മൊഴിയെടുക്കുകയും ചെയ്തു. സംഭവം ആദ്യമറിഞ്ഞ മുഹ്യുദ്ദീൻ ജുമാമസ്ജിദ് ഖത്തീബ് അബ്ദുൽ അസീസ് വഹാബിയിൽനിന്ന് കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു.തുടർന്ന് ഉപ്പളയിലെ ചിലരെ കൂടി അന്വേഷണ സംഘം ചോദ്യം ചെയ്ത് മൊഴിയെടുത്തിട്ടുണ്ട്. പൊലീസ് സ്റ്റേഷൻ സന്ദർശനം എന്നാണ് െഎ.ജിയുടെ സന്ദർശനത്തെക്കുറിച്ച് ഒൗദ്യോഗികമായ വിശദീകരണം. മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചുള്ള സൈബർതല അന്വേഷണമാണ് വ്യാഴാഴ്ച നടത്തിയത്. പ്രതികളെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ശേഖരിശേഷം മാത്രമേ അറസ്റ്റുണ്ടാവുകയുള്ളൂവെന്ന് അന്വേഷണ സംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

കാസർകോട്, മഞ്ചേശ്വരം മേഖലകൾ പൊലീസ് കടുത്ത നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കാസർകോേട്ടക്ക് സംശയാസ്പദമായ നിലയിൽ കടന്നുവരുന്നവരെയും നിരീക്ഷിക്കുന്നുണ്ട്. രണ്ടു താലൂക്കുകളിലും രാത്രികാല ബൈക്ക് സർവിസ് നിരോധിച്ചിട്ടുണ്ട്. വാട്സ് ആപ്, ഫേസ്ബുക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കിയ പൊലീസ്, കുറ്റകരവും പ്രകോപനപരവുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുടെ അഡ്മിൻമാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി ഡോ. എ. ശ്രീനിവാസ്, മാനന്തവാടി ജോയൻറ് എസ്.പി ജി. ജയ്‌ദേവ്, മലപ്പുറം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന്‍ നായര്‍, തളിപ്പറമ്പ് സി.ഐ പി.കെ. സുധാകരൻ, ഹോസ്ദുര്‍ഗ് സി.ഐ സി.കെ. സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. കാസര്‍കോട് ഡിവൈ.എസ്.പി എം.വി. സുകുമാരന്‍, സി.ഐ അബ്ദുൽ റഹീം എന്നിവരും അന്വേഷണ സംഘത്തിനൊപ്പമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madrasa teacher
News Summary - Madrasa teacher found murdered in Mosque
Next Story