പെരിയാറിൻെറ സംസ്കൃതിയിലേക്ക് പെരുമ്പറ മുഴക്കി ‘സിംഫണി’
text_fieldsപെരുമ്പാവൂർ: ഒരുനാടിെൻറ ചരിത്രവും സംസ്കാരവും തെളിനീരായൊഴുക്കി മഹാപ്രവാഹം തീർത്ത പെരിയാറിെൻറ പെരുമകളെ തൊട്ടുണർത്തി മാധ്യമം ‘സിംഫണി: പെരിയാറിെൻറ പെരുമ്പറ’ മുഴക്കം. വേനൽപ്പകലിലും ഈറൻകാറ്റ് കുളിർമ തീർത്ത പെരുമ്പാവൂർ ആശ്രമം ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിയാക്കി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ലോഗോ പ്രകാശനം ചെയ്ത് പരിപാടിക്ക് തുടക്കമിട്ടു.
50 ലക്ഷത്തോളം ആളുകൾക്ക് ആശ്രയമായ പെരിയാറിനെ മണലൂറ്റിയും ഗാർഹിക, വ്യവസായിക മാലിന്യമൊഴുക്കിയും ഒന്നുമല്ലാതാക്കിയ നമുക്ക് തന്നെയാണ് അതിനെ വീണ്ടെടുക്കാനുള്ള ഉത്തരവാദിത്തമെന്ന് അദ്ദേഹം പറഞ്ഞു. പെരിയാറിനെ മലീമസമാക്കുന്നതിനെക്കുറിച്ച് തുറന്നെഴുതുകയും പുറത്തുകൊണ്ടുവരുകയും ചെയ്തത് ‘മാധ്യമ’മാണ്. നഷ്ടമായ സംസ്കൃതിയെ വീണ്ടെടുക്കാനുള്ള ‘മാധ്യമ’ത്തിെൻറ ശ്രമങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
‘മാധ്യമം’ ജനറൽ മാനേജർ കളത്തിൽ ഫാറൂഖ് സ്വാഗതം പറഞ്ഞു. പെരുമ്പാവൂർ മുനിസിപ്പൽ ചെയർപേഴ്സൻ സതി ജയകൃഷ്ണൻ, വൈസ് ചെയർപേഴ്സൻ നിഷ വിനയൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.എ. അബ്ദുൽ മുത്തലിബ്, ടെൽക്ക് ചെയർമാൻ എൻ.സി. മോഹനൻ, പെരുമ്പാവൂർ മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് ബിജുജോൺ ജേക്കബ് എന്നിവർ സംസാരിച്ചു. കേരള വിഷൻ ഡയറക്ടർ ബിനു ശിവദാസ്, ക്രിയേറ്റിവ് ഹെഡ് പ്രകാശ്, വൈറ്റ് മാർട്ട് ഡയറക്ടർ ജോജോ ആൻറണി, ആംകോസ് മാർക്കറ്റിങ് മാനേജർ സെയ്തലവി, അക്വാടെക് എം.ഡി ടി.പി. സജി, മാധ്യമം കൊച്ചി സീനിയർ റീജനൽ മാനേജർ സി.പി. മുഹമ്മദ്, മുൻ സീനിയർ റീജനൽ മാനേജർ ബെൽത്ത്സർ ജോസഫ്, മാധ്യമം കൊച്ചി ന്യൂസ് എഡിറ്റർ കെ.പി. റെജി എന്നിവർ പങ്കെടുത്തു.
സംഗീത ലോകത്ത് അഞ്ചു പതിറ്റാണ്ട് പിന്നിട്ട, മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം നേടിയ എം.കെ. അർജുനൻ, മികച്ച ഗായികക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ സിതാര കൃഷ്ണകുമാർ, മനോദൗർബല്യത്താൽ തെരുവിലലഞ്ഞ അനേകരെ പുനരധിവസിപ്പിക്കുന്ന പെരുമ്പാവൂർ അഭയഭവൻ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് േമരി എസ്തപ്പാൻ, സിവിൽ സർവിസ് പരീക്ഷയിൽ 16ാം റാങ്ക് നേടിയ ശിഖ സുരേന്ദ്രൻ, 536ാം റാങ്ക് നേടിയ ഇജാസ് അസ്ലം, നാടൻപാട്ട് കലാകരൻ ശശി കോട്ടപ്പടി, മാപ്പിളകലയിൽ പ്രശസ്തനായ മുഹമ്മദ് വെട്ടത്ത്, ഇബ്രാഹിം മേളം, പെരിയാറിെൻറ ദൈന്യതകൾ കാമറക്കണ്ണിൽ ഒപ്പിയെടുത്ത സൈനുദ്ദീൻ എടയാർ എന്നിവരെ ആദരിച്ചു.
എം.ജി. ശ്രീകുമാറിെൻറ നേതൃത്വത്തിൽ സിംഫണിയുടെ വേദിയിൽ സംഗീതത്തിെൻറ കുളിർമഴ പെയ്തിറങ്ങി. ജനപ്രിയ ഗാനങ്ങളുമായി സിതാര കൃഷ്ണകുമാർ, രഹ്ന, രാഹുൽ, റഹ്മാൻ, ക്രിസ്റ്റകല, അസ്ലം എന്നിവർ പെരുമ്പാവൂരിെൻറ ഹൃദയം കീഴടക്കി. സാൻഡ് ആർട്ടിൽ വിസ്മയം തീർത്ത ഉദയൻ എടപ്പാൾ പെരിയാറിെൻറ നഷ്ട പൈതൃകത്തെ ഓർമിപ്പിച്ചതിനൊപ്പം മാനവമൈത്രിയുടെ സന്ദേശം പകർന്നുനൽകി. സദസ്സിനെ ഇളക്കിമറിച്ച നാടൻ പാട്ടുകൾക്കും സിംഫണി അവതാരകൻ പ്രശാന്ത് കാഞ്ഞിരമറ്റത്തിെൻറ സ്കിറ്റിനും പിന്നാലെ ചടുല താളങ്ങൾക്കൊപ്പം അഗ്നി ജ്വാലകളെ നെഞ്ചേറ്റിയ എടപ്പാൾ ഹണി ഡ്രോപ്സിെൻറ അക്രോബാറ്റിക് ഡാൻസും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
